ദമ്മാം: കേരള നിയമസഭയുടെ ഇരുപത്തിയൊന്നാമത് സ്പീക്കർ ആയി തിരഞ്ഞെടുക്കപെട്ട എൻ.ശക്തനെ ഒഐ സി സി ദമ്മാം റീജിണൽ കമ്മറ്റി അനുമോദിച്ചു. ഇടത് മുന്നണിക്ക് അനുകൂലമായി വോട്ട് രേഖപെടുത്തിയ ഗണേശ് കുമാർ രാഷ്ട്രീയ മര്യാദ ഉണ്ടെങ്കിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്നും ഓ ഐ സിസി ആവിശ്യപെട്ടു.

കൊട്ടാരക്കരയിലെയും പത്തനാപുരത്തെയും ആയിരകണക്കിന് ജനാധിപത്യ വിശ്വാസികളായ യു ഡി എഫ് പ്രവർത്തകരോടുള്ള വഞ്ചന ആണ് ഗണേശും ബാലകൃഷ്ണപിള്ളയും കാട്ടിയതെന്നും ജീവിതത്തിൽ സദാചാരം ഇല്ലാത്ത ഗണേശ് കുമാറിനെ രാഷ്ട്രീയത്തിലും സദാചാരമില്ലത്തവനാക്കി പിതാവ് ബാലകൃഷ്ണപിള്ള മാറ്റിയെന്നും ഓഐസി സി റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല പ്രസ്താവനയിൽ പറഞ്ഞു.

പുതിയതായി തിരഞ്ഞെടുക്കപെട്ട സ്പീക്കർ എൻ ശക്തനെ ടെലഫോണിൽ ഓ ഐസി സി അനുമോദനം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു.