- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുമുന്നണി നിയമസഭയുടെ പവിത്രത കളങ്കപ്പെടുത്തി; ഓഐസിസി ദമ്മാം റീജിണൽ കമ്മറ്റി
കേരള നിയമ സഭയുടെ അന്തസ്സ് നഷ്ടപെടുത്തുന്ന നടപടിയാണ് ഇടത് എം എൽ എ മാർ ചെയ്തതെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി എക്‌സികൂട്ടീവ് യോഗം അഭിപ്രായപെട്ടു. സി പി എമ്മിനെ തീവ്ര വാദ നിയമത്തിന്റെ പരിധിയിൽ പെടുത്തി അടിച്ചമർത്തി യില്ലെങ്കിൽ കേരളത്തിന്റെ സമധാന ജീവിതം തകരാറിലാകുമെന്നും, പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റ പെട്ട അജ്മൽ കസബ്
കേരള നിയമ സഭയുടെ അന്തസ്സ് നഷ്ടപെടുത്തുന്ന നടപടിയാണ് ഇടത് എം എൽ എ മാർ ചെയ്തതെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി എക്‌സികൂട്ടീവ് യോഗം അഭിപ്രായപെട്ടു.
സി പി എമ്മിനെ തീവ്ര വാദ നിയമത്തിന്റെ പരിധിയിൽ പെടുത്തി അടിച്ചമർത്തി യില്ലെങ്കിൽ കേരളത്തിന്റെ സമധാന ജീവിതം തകരാറിലാകുമെന്നും, പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റ പെട്ട അജ്മൽ കസബ് ചെയ്ത അതെ പ്രവർത്തിയാണ് ഇടത് എം എം എൽ എ മാർ നിയമസഭയിൽ ചെയ്തതെന്നും ഓ ഐ സി സി ആരോപിച്ചു. നിയമ സഭയുടെ സാമന്യ ചട്ടങ്ങൾ പോലും മറന്നു സ്പീക്കറെ ആക്രമിക്കാൻ ശ്രമിക്കയും, സ്പീക്കറുടെ ചേംബർ തല്ലി തകർക്കുകയും ചെയ്ത നടപടി സാക്ഷര കേരളത്തിനു അപമാനമാണ.
മാവോയിസ്റ്റ് സംഘടനകൾ വനിതകളെ മനുഷ്യ കവചമായി ഉപയോഗിക്കുന്ന പോലെ വനിതാ എം എൽ എ മാരെ മുന്നിൽ നിർത്തി സഭക്കുള്ളിൽ നടത്തിയ ആഭാസം കേരള ജനത ലൈവ് ആയി കണ്ടതാണ്. ശിവൻ കുട്ടി യെ പോയുള്ള ഗുണ്ടകൾ കേരള നിയമ സഭക്ക് അപമാനമാണ്. നിയമ സഭക്കുള്ളിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ച് കലാപം നടത്തിയവർ ഹർത്താൽ കൂടി നടത്തി കേരള ജനതയ്ക്ക് വീണ്ടും തലവേദന സൃഷ്ടിച്ചു. ജനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയെ വെറുക്കുന്ന കാലം വിദൂരമല്ല. ബംഗാളിൽ സി പി എം ഒറ്റപട്ടതിനേക്കാൾ വലിയ ദുരന്തം കേരളത്തിൽ അവർക്ക് നേരിടേണ്ടി വരും,സി പി എം ന്റെ അക്രമവും ഗുണ്ടായിസവും കേരള ജനത വരുന്ന ഉപതിരെഞ്ഞെടുപ്പിൽ വിലയിരുത്തും . പ്രാകൃതമായ സമരമുറകൾ ഉപേക്ഷിച്ചു ജനപക്ഷത്തു നിന്ന് മാന്യമായി സമരം നടത്താൻ സി പി എം തയ്യാറാകണം എന്നും ഓ ഐ സി സി ദമ്മാം റീജിനൽ കമ്മറ്റി യോഗം ആവിശ്യപെട്ടു.
നിയമ സഭക്കുള്ളിൽ നടത്തിയ കലാപത്തിനു സി പി എം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഓ ഐ സി സി സമ്മേളനം ആവിശ്യപ്പെട്ടു. അക്രമ കാരികളായ എം എൽ എ മാർക്കെതിരെ സ്പീക്കർ അടിയന്തിര നടപടി കൈകൊള്ളണമെന്നും ഓ ഐ സി സി പ്രമേയം ആവിശ്യ പ്പെട്ടു. പ്രസിഡണ്ട് ബിജു കല്ലുമലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി എം നജീബ് , സി അബ്ദുൾ ഹമീദ് , ചന്ദ്രൻ കല്ലട ,പി എം നൈസാം , നിഷാദ് യഹിയ , ബൈജു കുട്ടനാട് , ഹനീഫ് റാവുത്തർ , ബിജു കണ്ണൂർ ,റഷീദ് ഇയ്യാൽ, അബ്ദുൾ കരീം , നൈസാം നഗരൂർ , നൗഷാദ് തഴവ .പ്രസാദ് ഇടുക്കി , ഷാജി തൃശൂർ , ഹമീദ് ചാലിൽ , ബാപ്പു ആനക്കയം,ആൽസ്ടൻ .,ജോൺ വൈദ്യൻ (മുബാറസ്) സജൂബ് അബ്ദുൾ ഖാദർ , സക്കീർ പറമ്പിൽ (അൽ കോബാർ ), എസ എം സാദിക്ക് (സിയാത്ത്) ലിജോഷ് ജോർജ് (റഹിമ ) അബ്ദുൾ റഹ്മാൻ , ജവഹർ പാലുവായ് (ജുബൈൽ ) എന്നിവർ സംസാരിച്ചു. ജനറൽ സെക്രെട്ടറി ഇ കെ സലിം സ്വാഗതവും, സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു .