- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി ഭരണം ഭരണകൂട ഭീകരത സൃഷ്ടിക്കുന്നു; ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി
അഴിമതിക്കെതിഷെ ജനാധിപത്യ രീതിയിൽ പ്രതിഷേധം രേഖപെടുത്തിയ എം പി മാരെ സസ്‌പെൻഡ് ചെയ്ത സ്പീക്കറുടെ നടപടിയിൽ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രതിഷേധം രേഖപെടുത്തി. കേരളത്തിലെ മുതിർന്ന എം പി മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, .കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ ഉൾപ്പെടെ ഇരുപത്തിയഞ്ച് പ്രതിപക്ഷ എം പി മാരെ സസ്‌പെന്റ് ചെയ്തിര
അഴിമതിക്കെതിഷെ ജനാധിപത്യ രീതിയിൽ പ്രതിഷേധം രേഖപെടുത്തിയ എം പി മാരെ സസ്‌പെൻഡ് ചെയ്ത സ്പീക്കറുടെ നടപടിയിൽ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രതിഷേധം രേഖപെടുത്തി.
കേരളത്തിലെ മുതിർന്ന എം പി മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, .കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ ഉൾപ്പെടെ ഇരുപത്തിയഞ്ച് പ്രതിപക്ഷ എം പി മാരെ സസ്‌പെന്റ് ചെയ്തിരിക്കുന്ന ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന്റെ നടപടി അപലനീയമാണെന്നും. അഴിമതിക്കെതിരെയും സ്വജനപക്ഷപാതത്തിനെതിരെയും ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പ്രതിഷേധിച്ച അംഗങ്ങൾക്കെതിരെ ധിക്കാരപരമായ നടപടി സ്വീകരിച്ച സ്പീക്കറും അതിന് പ്രേരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണകൂട ഭീകരതയാണ് നടപ്പിലാക്കുന്നതെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജനറൽ സെക്രെട്ടറി ഇ കെ സലിം എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥയിൽ പ്രതിഷേധിക്കാനും വിയോജിപ്പ് രേഖപെടുത്തുവാനും പ്രതിപക്ഷ കഷികൾക്ക് അവകാശം ഉണ്ട്. അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്,
ഇതിനെതിരെ ജനാധിപത്യ മതേതര ശക്തികൾ കക്ഷി രാഷ്ട്രീയത്തിനധീതമായി പ്രതികരിക്കണമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി നേതാക്കൾ പ്രസ്ഥാവനയിൽ ആവിശ്യപെട്ടു.
വിമർശനങ്ങളെ നേരിടാൻ പ്രാപ്തിയില്ലാത്ത ഏകാധിപതിയെ പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. ഇത് ഇന്ധ്യൻ ജനതയോടുള്ള വെല്ലുവിളിയാണ് , ഈ നില തുടർന്നാൽ ഇന്ധ്യയിൽ ജനാധിപത്യ ഭരണത്തിന് അവസാനം കുറിക്കും ,ബിജെപി നേതൃത്വം ഇന്ത്യിലെ ജനങ്ങളുടെ നേരെ വെല്ലുവിളി തുടർന്നാൽ സർവ്വനാശമാകും ഫലമെന്നും ഓ ഐ സി സി നേതാക്കളായ ബിജു കല്ലുമലയും, ഇ കെ സലീമും പറഞ്ഞു. ഭരണകൂട ഭീകരത നടപിലാക്കാൻ ശ്രമിക്കുന്ന ബിജെപി നടപടിയിൽ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും ഓ ഐ സി സി റീജിണൽ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു