ദമ്മാം: കേരളത്തിന്റെ മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാനും ഇന്ത്യൻ ദേശീയത സംരക്ഷിക്കുവാനും കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫ് കേരളത്തിലെ ത്രിതല പഞ്ചായത്തുകളിൽ അധികാരത്തിൽ വരണമെന്നു ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു.

ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനും ഇഷ്ടവേഷം ധരിക്കാനും ഇന്ത്യയിലെ ഓരോ പൗരനും സ്വാതന്ത്ര്യം ഉണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനു മേൽ കടന്നു കയറ്റം നടത്താൻ ശ്രമിക്കുന്ന ഭരണകൂട ഭീകരത ഇന്ത്യയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. മതത്തിന്റെ പേരിൽ ഒരിക്കൽ വിഭജിക്കപ്പെട്ട രാജ്യം ഒന്നായി നിന്നതും മത സൗഹാർദ്ദം നില നിർത്തിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭരണം മൂലമാണ്. അതിനെ തകർക്കുവാനും വർഗ്ഗീയ ധ്രുവീകരണം നടത്തുവാനുമുള്ള ശ്രമം എന്തു വില കൊടുത്തും എതിർക്കുമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു.ഓ ഐ സി സി ദമ്മാം ആലപ്പുഴ ജില്ലാ കമ്മറ്റി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ പഞ്ചായത്തിരാജ് 2015 എന്ന ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു ബിജു കല്ലുമല.

ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സൈഫുദീൻ കിച്ചിലു അധ്യക്ഷത വഹിച്ച യോഗത്തിൽ ഓ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറി അഡ്വ. കെ വൈ സുധീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി . ബാർ കോഴക്കേസിൽ വിജിലൻസ് കോടതി നടത്തിയ പരാമർശം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അഡ്വ .സുധീന്ദ്രൻ പറഞ്ഞു. പുനർ അന്വേഷണം നടത്തണം നടത്താൻ കോടതിക്ക് തീരുമാനം എടുക്കാം. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കാൻ കോടതിക്ക് യാതൊരുവിധ അധികാരവും ഇല്ലെന്നു മുൻ ഹൈക്കോടതി അഭിഭാഷകനും ആലപ്പുഴ ബാർ കൗൺസിൽ പ്രസിടണ്ടുമായിരുന്ന സുധീന്ദ്രൻ പറഞ്ഞു .

ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ ശിവരാമൻ സ്വാഗതവും കലേഷ് കുമാർ നന്ദിയും പറഞ്ഞു. ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ മാത്യു ജോസഫ് , അഷറഫ് മൂവാറ്റു പുഴ സന്തോഷ് സരോജ് ,ഷാജി മോഹൻ,ഹമീദ് ചാലിൽ, അസ്ലം കോഴിക്കോട് , സക്കീർ പറമ്പിൽ ,എന്നിവർ സംസാരിച്ചു.

മുൻ ഐ സി സി ദമ്മാം റീജിണൽ പ്രസിഡണ്ടും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആറാട്ടുപുഴ ഡിവിഷൻ സ്ഥാനാർത്ഥി യുമായ ഷംസുദീൻ കായിപ്പുറം ഫോണിൽ കൂടി യോഗത്തിനെ അഭിസംബോധന ചെയ്യുകയും പിന്തുണ അഭ്യർതിക്കുകയും ചെയ്തു.

യു ഡി എഫ് സ്ഥാനാർത്ഥി കളുടെ വിജയത്തിനായി ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓൺ ലൈൻ പ്രചാരണത്തിന് തുടക്കം കുറിച്ചതായി ഓ ഐ സി സി ദമ്മാം ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സെയ്ഫുദീൻ കിച്ചിലു അറിയിച്ചു .