ദമ്മാം: ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് ഭീഷണി നേരിടുവാനും മതേതരത്വം സംരക്ഷിക്കുവാനും പ്രവാസ സമൂഹം ജാഗ്രത പാലിക്കണമെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി റിപ്പബ്ലിക് ദിന യോഗം ആവിശ്യപെട്ടു.പൂർവ്വികന്മാർ ജീവത്യാഗ നൽകി നേടിയെടുത്ത സ്വാതന്ത്ര്യവും മതേതര മൂല്യങ്ങളും ഇല്ലായ്മ ചെയ്തു രഷ്ട്രീയ നേട്ടം കൊയ്യാൻ ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുമ്പോൾ അതിനെതിരെ പ്രതോരോധം തീർക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ് അതിനാൽ മതേതര മുന്നണികൾ ഒന്നിച്ചു നിൽക്കണമെന്നും ഓ ഐ സി സി യോഗം അഭ്യർത്ഥിച്ചു .

റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അധ്യക്ഷത വഹിച്ച യോഗം മുഹമ്മദാലി പാഴൂർ ഉത്ഘാടനം ചെയ്തു . അഡ്വ .സുധീന്ദ്രൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി , നൈസാം കോട്ടയം , ചന്ദ്ര മോഹൻ ,ഡോ .സിന്ധു ബിനു ,അംജദ് അടൂർ , നിസാം കൊല്ലം , എന്നിവർ ആശംസകൾ അർപ്പിച്ചു .
സക്കീർ ഹുസൈൻ സ്വാഗതവും , റഫീക്ക് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു