- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ സമയമാറ്റം: രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ഓഐസിസി ദമ്മാം
ദമ്മാം: ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ സമയ മാറ്റവുമായും ട്രാൻസ്‌പോർട്ട് പരിഷക്കരണവുമായി ബന്ധപെട്ട് രക്ഷിതാക്കളുടെ ഇടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ആവശ്യപ്പെട്ടു. പുതിയതായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന സമയ പരിഷ്‌ക്കരണം രക്ഷിതാക്കളെ പ്രതികൂലമായി ബാധിക്കും. ജ
ദമ്മാം: ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ സമയ മാറ്റവുമായും ട്രാൻസ്‌പോർട്ട് പരിഷക്കരണവുമായി ബന്ധപെട്ട് രക്ഷിതാക്കളുടെ ഇടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ആവശ്യപ്പെട്ടു. പുതിയതായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന സമയ പരിഷ്‌ക്കരണം രക്ഷിതാക്കളെ പ്രതികൂലമായി ബാധിക്കും. ജോലി സമയം ക്രമീകരിച്ചാണ് പല രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നത്. സമയ മാറ്റം വരുന്നതോടുകൂടി ഇത് സാധ്യമല്ലാത്ത അവസ്ഥ ഉണ്ടാക്കും. ഇതുമായി ബന്ധപ്പെട്ടു രക്ഷിതാക്കളിൽ നിന്നും നിരവധി പരാതികൾ ഓഐസിസിക്ക് ലഭിച്ചിട്ടുണ്ട്.
ദമ്മാമിലെ പൊതുസമൂഹത്തെ ആകെ ബാധിക്കുന്ന ഒരുവിഷയത്തിൽ നയപരമായ തീരുമാനം എടുക്കുമ്പോൾ മുഖ്യധാര സംഘടനകളുമായി ഒരു ആശയ വിനിമയം നടത്തുവാൻ സ്‌കൂൾ മാനേജ്മെന്റ് തയ്യാറാകണമായിരുന്നു. രക്ഷിതാക്കളുടെ പ്രതിനിധികൾ ആയി തിരഞ്ഞെടുക്കപെട്ടവർക്ക് അവരുടെ താൽപര്യം സംരക്ഷിക്കാനും ബാധ്യതയുണ്ട്. ഇലക്ഷൻ സമയങ്ങളിൽ സംഘടനകളുടെ പിന്തുണയ്ക്കായി പിറകെ നടക്കുന്നവർ സ്‌ക്കൂളിൽ നയപരമായ ഒരു മാറ്റം വരുത്തുമ്പോൾ ആശയവിമിനയം നടത്തുന്നത് ആരോഗ്യപരമായ കീഴ്‌വഴക്കം ആണെന്നും അത് ഒരുപരിധി വരെ പൊതു സമൂഹത്തിന്റെ സംശയം ദുരൂഹരിക്കാൻ സഹായിക്കുമെന്നും ഓഐസിസി പ്രസിഡണ്ട് ബിജു കല്ലുമല പ്രസ്താവനയിൽ പറഞ്ഞു.
പുതിയ സമയമാറ്റം പുതിയ ട്രാൻസ്‌പോർട്ട് കമ്പനിയെ സഹായിക്കാൻ ആണെന്നും, കരാറുമായി ഒട്ടനവധി സംശയങ്ങളും ആക്ഷേപങ്ങളും രക്ഷിതാക്കൾ ഓഐസിസി ഉൾപ്പെടെയുള്ള സംഘടനകളുമായി പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി അറിയുവാൻ രക്ഷിതാക്കൾക്ക് അവകാശം ഉണ്ടെന്നും ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ സംഘടനകളുടെ പിന്തുണയോടെ നോമിനേഷൻ കൊടുത്തവരുടെ നോമിനേഷൻ തള്ളിക്കാൻ പ്രവർത്തിച്ച ഒരു ലോബി ഈ പരിഷക്കരണത്തിന്റെയും പിന്നിലുണ്ട് എന്ന് ഓഐസിസി സംശയിക്കുന്നു. ഈ വിഷയത്തിൽ ശക്തമായ നടപടികളുമായി രക്ഷിതാക്കളോടൊപ്പം ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി മുന്നോട്ടു പോകും. സമാന ചിന്താഗതിക്കാരായ സംഘടനകളുമായി ഈ വിഷയത്തിൽ ആശയവിനിമയം നടത്തുമെന്നും ഓഐസിസി റീജിണൽ കമ്മിറ്റി അറിയിച്ചു.