- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിലെ എയർ ഇന്ത്യാ ഓഫീസ് നിർത്തലാക്കാൻ നീക്കം: പത്തനംതിട്ട ജില്ലാ ഒ ഐ സി സി പ്രതിഷേധിച്ചു
ദമ്മാം: പ്രവാസികൾ ഏറ്റവും കൂടുതലുള്ള പ്രദേശമായ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യാ ഓഫീസ് അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ ഒ ഐ സി സി ദമ്മാം റീജിയണൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. എയർ ഇന്ത്യാ പ്രവാസി മലയാളികളോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണ് ഈ നീക്കമെന്നും ഇതിനെതിരെ മുഖ്യമന്ത്രി, പ
ദമ്മാം: പ്രവാസികൾ ഏറ്റവും കൂടുതലുള്ള പ്രദേശമായ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യാ ഓഫീസ് അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ ഒ ഐ സി സി ദമ്മാം റീജിയണൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. എയർ ഇന്ത്യാ പ്രവാസി മലയാളികളോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണ് ഈ നീക്കമെന്നും ഇതിനെതിരെ മുഖ്യമന്ത്രി, പ്രവാസികാര്യ മന്ത്രി, കേന്ദ്ര വ്യോമയാന മന്തി എന്നിവർക്ക് ജില്ലാ കമ്മിറ്റി ഫാക്‌സ് മുഖേന പ്രതിഷേധം അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് ജോണ് കോശി അധ്യക്ഷത വഹിച്ച യോഗം റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ കമ്മിറ്റി എയർ ഇന്ത്യയുടെ അവഗണനക്കെതിരെ നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് ദമ്മാം റീജിയണൽ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ അറിയിക്കുന്നതായി ഉത്ഘാടന പ്രസംഗത്തിൽ ബിജു കല്ലുമല പറഞ്ഞു.
സതീഷ് മോഹൻ എയർ ഇന്ത്യക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചു. ഇ.കെ.സലിം, രാജു പള്ളിയത്ത്, ഹനീഫ് റാവുത്തർ, സുലൈമാൻ നിരണം എന്നിവർ സംസാരിച്ചു. തോമസ് തൈപ്പറമ്പിൽ സ്വാഗതവും രാജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.