ദമ്മാം: ഓ ഐ സി സി യുടെ ചുമതല വഹിക്കുന്ന കെ പി സി സി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഞായറാഴ്ച ദമാമിൽ എത്തുന്നു. വൈകുന്നേരം പത്തു മുപ്പതിനുള്ള ജെറ്റ് എയർ വിമാനത്തിൽ ദമാമിൽ എത്തുന്ന കെ പി സി സി സെക്രെട്ടറി തിങ്കളാഴ്ച റിയാദിനു പോകും.

അബഹ , റിയാദ് റീജിയണൽകമ്മറ്റി തിരെഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കാനും ഓ ഐ സി സി നാഷണൽ കമ്മറ്റി രൂപീകരിക്കുന്നതിനും വേണ്ടിയാണ് ,മാന്നാർ അബ്ദുൾ ലത്തീഫ് സൗദിയിൽ എത്തുന്നത്. ഓ ഐ സി സി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും കെ പി സി സി സെക്രട്ടറി പങ്കെടുക്കും.

അദ്ദേഹത്തിനു ദമ്മാം എയർപോർട്ടിൽ റീജിണൽ കമ്മറ്റി ഭാരവാഹികൾ സ്വീകരണം നൽകുമെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു