ഐ സി സി ദമ്മാം തൃശൂർ കമ്മറ്റി തൃശൂർ ജില്ലയിലെ മികച്ച പൊതു പ്രവർത്തകന് എല്ലാവർഷവും അവാർഡ് നൽകുവാൻ തീരുമാനിച്ചു. ഇത്തവണത്തെ മികച്ച പൊതു പ്രവർത്തകനുള്ള ആദ്യ അവാർഡ് മികച്ച പൊതുപ്രവർത്തകനുള്ള അവാർഡും മികച്ച ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് നുള്ള അവർഡും കരസ്ഥമാക്കിയ അനിൽ പുളിക്കൽ നാട്ടികക്ക് നൽകുവാൻ ഓ ഐ സി സി തൃശൂർ ജില്ലാ കമ്മറ്റി തീരുമാനിച്ചു.

ശില്പവും പ്രശസ്തി പത്രവും ഇരുപത്തയ്യായിരം രൂപയും അടങ്ങിയതാണ് അവാര്ഡ്. ജില്ലയിലെ ഗവൺമെന്റ് ഹോസ്പിറ്റലുകളിലേക്ക് വീയർ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു. അതിനിടെ ആദ്യപടിയായി പത്തു വീൽ ചെയറും നാലു സട്രച്ചറും നൽകും. ഓ ഐ സി സി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ദതികൾ തൃശൂർ ജില്ലയിൽ നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഷാജി മോഹനൻ അധ്യക്ഷത വഹിച്ചു. ഹമീദ് കണിച്ചാട്ടിൽ സ്വാഗതവും ബെന്നി ആന്റണി നന്ദിയും പറഞ്ഞു.

അബ്ദുൽ ജബ്ബാർ ജയപ്രകാശ് ഷൺമുഘൻ ദാസൻ മച്ചിങ്ങത്ത് എന്നിവർ ആശംസകൾ നേർന്നു. നവംബറിൽ തൃശൂർ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡ് വിതരണം ചെയ്യും. ഓ ഐ സി സി ജില്ലാ കമ്മറ്റി പ്രസിഡണ്ട് അധ്യക്ഷത വഹിക്കും റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല, കെ പി സി സി, ഡിസിസി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് ഷാജി മോഹൻ അറിയിച്ചു .