ദമ്മാം: ജസ്റ്റീസ് വി ആർ കൃഷ്ണയ്യരുടെ നിര്യാണത്തിൽ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി അനുശോചനം രേഖപെടുത്തി. അവസാന ശ്വാസം വരെയും അടിസ്ഥാന വിശ്വാസങ്ങളിൽ മാറ്റം വരുത്താതെ സാധാരണക്കാരുടെ  വിഷയങ്ങളിൽ ഇടപെടുകയും സാമൂഹിക നീതിക്കായി ശബ്ദം ഉയർത്തുകയും ചെയ്ത നീതിമാനായ ഭരണാധികാരിയും, നീതിപാലകനുമായിരുന്നു ജസ്റ്റീസ് വി ആർ കൃഷ്ണയ്യർ എന്ന് ഓ ഐ സി സി റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഓ ഐ സി സി റീജിണൽ കമ്മറ്റിയുടെ അനുശോചനം അറിയിക്കുന്നതായും ഓ ഐ സി സി റീജിണൽ കമ്മറ്റി അറിയിച്ചു .