- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാർ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിനു കരുത്തു പകരും; ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി
ദമ്മാം: ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്തത്തിൽ മതേതര സഖ്യം നേടിയ തിരെഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് കരുത്ത് പകരുന്നതാണെന്ന് ഓഐസിസി ദമ്മാം റീജിണൽ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. നരേദ്ര മോദി സർക്കാരിനെയും, ബിജെപി യുടെയും കപട മുഖം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു, മതത്തിന്റെ പേരിൽ ജനങ്ങളെ വിഘടിപ്പിച്ചു ഭരിക്കുവാനുള്ള തന്ത്രം ഇനിയു
ദമ്മാം: ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്തത്തിൽ മതേതര സഖ്യം നേടിയ തിരെഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് കരുത്ത് പകരുന്നതാണെന്ന് ഓഐസിസി ദമ്മാം റീജിണൽ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. നരേദ്ര മോദി സർക്കാരിനെയും, ബിജെപി യുടെയും കപട മുഖം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു, മതത്തിന്റെ പേരിൽ ജനങ്ങളെ വിഘടിപ്പിച്ചു ഭരിക്കുവാനുള്ള തന്ത്രം ഇനിയും വിലപോകില്ല, വ്യക്തികളുടെ ഭക്ഷണ സ്വാതന്ത്രത്തിൽ പോലുമുള്ള കടന്നു കയറ്റം ഭീതി പരത്തുന്നതാണ്, ഇതിനെതിരെ മതേതര മുന്നണികൾ ഒന്നിക്കണമെന്നും യോഗം വിലയിരുത്തി.
കാലത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു വോട്ട് രേഖപെടുത്തിയ ബീഹാറിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായി ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജനറൽ സെക്രെട്ടറി ഇ കെ സലിം എന്നിവർ പ്രസ്ഥാവനയിൽ അറിയിച്ചു .
കേരളത്തിൽ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല , പക്ഷെ ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണണമെന്നും , മതേതര പ്രസ്ഥാനങ്ങൾ ഒന്നിച്ചു നിന്ന് ഇതിനെ നേരിടണമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി നേതാക്കൾ പറഞ്ഞു. വിമത ശല്യമാണ് പല സ്ഥലങ്ങളിലും പാർട്ടി പരാജയപ്പെടുവാൻ കാരണം, പക്ഷെ ഈ തിരെടുപ്പ് ഫലം അസംബ്ലി തിരെഞ്ഞെടുപ്പിനെ ബാധിക്കുകയില്ലെന്നും, യു ഡി എഫ് വിജയം നേടുമെന്നും ഓ ഐ സി സി നേതാക്കളായ ബിജു കല്ലുമല , ഇ കെ സലിം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു .