- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാർ ജനങ്ങളിൽ നിന്നും അകന്നു തുടങ്ങി: കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ
ദമ്മാം: വൻ വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാരിനെയും ബിജെപി യേയും ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി എന്നതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേരിട്ട പരാജയമെന്ന് കെ പി സി സി ജനറൽ സെക്രെട്ടറി എൻ സുബ്രമണ്യൻ. കോൺഗ്രസിനെ ജനങ്ങൾ തിരികെ കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു. ഊതിവീർപ്പിച്ച ബലൂൺ പോലെയാണ് നരേ
ദമ്മാം: വൻ വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാരിനെയും ബിജെപി യേയും ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി എന്നതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേരിട്ട പരാജയമെന്ന് കെ പി സി സി ജനറൽ സെക്രെട്ടറി എൻ സുബ്രമണ്യൻ. കോൺഗ്രസിനെ ജനങ്ങൾ തിരികെ കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു. ഊതിവീർപ്പിച്ച ബലൂൺ പോലെയാണ് നരേന്ദ്രമോധി എന്നും അമേരിക്കയിൽ നിന്നും പരിശീലനം നേടിയ ആളാണ് മോദി എന്നും എൻ സുബ്രമണ്യൻ പറഞ്ഞു.
കോണ്ഗ്രസ് അതിശക്തമായി തിരികെ വരുമെന്നും കെ പി സി സി ജനറൽ സെക്രെട്ടറി പറഞ്ഞു. വർഗീയ കക്ഷികൾക്കെതിരെ ജാഗ്രത പാലിക്കാൻ പ്രവാസി സമൂഹം തയ്യാറാകണമെന്നും സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾ സാധാരണക്കാരിൽ എത്തിക്കുവാൻ ലേബർ ക്യാമ്പുകൾ കേന്ദ്രമാക്കി പ്രവർത്തിക്കണമെന്നും അതിന് ഓ ഐ സി സി കർമ്മ പദ്ധതികൾ തയ്യാറാക്കനമെന്നും കെ പി സി സി സെക്രെട്ടറി പി ടി അജയമോഹൻ പറഞ്ഞു.
അൽ കോബാർ ക്ലാസ്സിക് ഹോട്ടലിൽ നടന്ന ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രവർത്തക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു കെ പി സി സി നേതാക്കൾ. പി എം നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക കൺവൻഷൻ കെ പി സി സി ജനറൽ സെക്രെട്ടറി എൻ സുബ്രമണ്യൻ ഉത്ഘാടനം ചെയ്തു. ദമ്മാം റീജിണൽ കമ്മറ്റിയുടെ തിരെഞ്ഞെടുക്കപെട്ട പുതിയ ഭാരവാഹി പട്ടിക ഗ്ലോബൽ വക്താവ് മൻസൂർ പള്ളൂർ അവതരിപ്പിച്ചു. ബിജു കല്ലുമല പ്രസിഡണ്ട് ആയ പുതിയ പാനൽ യോഗം ഐക്യകണ്‌ഠ്യേന അംഗീകരിച്ചു.
കെ പി സി സി സെക്രട്ടറി പി ടി അജയമോഹൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷെരീഫ് കുഞ്ഞ്, ഷംസുദീൻ കോഴിക്കോട്, മുഹമ്മദാലി പാഴൂർ, ബൈജു കുട്ടനാട് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു. തിരെഞ്ഞെടുക്കപെട്ട പുതിയ പ്രസിഡണ്ട് ബിജു കല്ലുമല മറുപടി പ്രസംഗം നടത്തി. തന്നിൽ അർപ്പിച്ച ഉത്തരവാദിത്വം പൂർണ്ണമായും നിറവേറ്റുമെന്നും പ്രവിശ്യയിലെ ഇതര സംഘടനകളുമായി കൂടിയാലോചിച്ച് സർക്കാർ പദ്ധതികൾ സാധാരണക്കാരായ തൊഴിലാളികളിൽ എത്തിക്കുവാൻ പുതിയ കമ്മറ്റി പ്രതിജ്ഞാബദ്ധമാണെന്നും ബിജു കല്ലുമല പറഞ്ഞു. അഡ്വ. കെ വൈ സുധീന്ദ്രൻ സ്വാഗതവും ഇ കെ സലിം നന്ദിയും പറഞ്ഞു.