ദമ്മാം: പ്രവാസികൾക്ക് തദ്ദേശ സ്വയംഭരണ  സ്ഥാപങ്ങളിലെ തിരഞ്ഞെടുപ്പിൽ  ഓൺലൈൻ വോട്ടവകാശം നൽകാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരായി സർവ്വ കക്ഷി യോഗത്തിൽ നിലപാട് എടുത്ത  ഇടതു മുന്നണിയും അതിനു നേതൃത്വം നൽകുന്ന സി പി എം ന്റെയും പ്രവാസി വിരുദ്ധ നിലപാടുകൾ പ്രതിഷേധാർഹം ആണെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.

 തിരഞ്ഞെടുപ്പിൽ വോട്ടവകാശം എന്നത് വർഷങ്ങളായുള്ള പ്രവാസികളുടെ ആവിശ്യമാണ . നിരന്തരമായി അതിനായി മുറവിളി കൂട്ടിയിരുന്ന പ്രവാസി സംഘടനകളെയും പ്രവാസി സമൂഹത്തെയും പിന്നിൽ നിന്നും കുത്തിയ ഇടതുമുന്നണി നിലപാടിനെതിരെ പ്രവാസി സംഘടനകളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു .

പ്രവാസി വിരുദ്ധ നിലപാട് സ്വീകരിച്ച ഇടതു മുന്നണിയുടെ കപട പ്രവാസി സ്‌നേഹം തിരിച്ചറിഞ്ഞു പ്രവാസി സമൂഹം രാഷ്ട്രീയ ഭേദം മറന്നു ഒന്നിച്ചു നിൽക്കണമെന്നും ബിജു കല്ലുമല പ്രസ്ഥാവനയിൽ പറഞ്ഞു.  പ്രവാസി സംഘടനകളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ ക്യാമ്പയിന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ഉടൻ തുടക്കം കുറിക്കുമെന്നും ഇതിനായി പ്രവാസി സംഘടനകളുടെ വിശാലമായ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് അറിയിച്ചു .

പ്രവാസി വോട്ടിങ് നടപ്പിലാക്കുവാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രവാസി കാര്യവകുപ്പ് മന്ത്രി കെ സെ ജോസഫ് എന്നിവർക്ക് മുഴുവൻ പ്രവാസി സമൂഹത്തിന്റെ പിന്തുണയും പിന്തുണ ലഭ്യമാക്കാൻ ഓ ഐ സി സി പ്രതിഞ്ഞാബദ്ധമാനെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അറിയിച്ചു .മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രവാസികാര്യ വകുപ്പ് മന്ത്രി കെ സി ജോസഫ് എന്നിവരെ ഓ ഐ സി സി അഭിനന്ദനം അറിയിച്ചു .

ഓൺലൈൻ വോട്ടിഗ് നടപ്പിലാക്കിയാൽ കള്ളവോട്ട് ചെയ്യാൻ കഴിയില്ല എന്നതിനാലാണ് സി പി എം അതിനെ എതിർക്കുന്നതെന്നും . വരും ദിവസങ്ങളിൽ ഇതിനു ഇടതു മുന്നണി കനത്ത വില നൽകേണ്ടിവരുമെന്നും ഓ ഐ സി സി ദമാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പ്രസ്ഥാവനയിൽ പറഞ്ഞു .