തേതര ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയേയും വർഗീയ വൽകരണത്തേയും സമഗ്രമായി പ്രതിരോധിക്കാൻ കോൺഗ്രസ്സിനു മാത്രമേ കഴിയൂ എന്ന് പാലക്കാട് ഡി.സി.സി. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ പറഞ്ഞു. കോൺഗ്രസ് യൂത്ത് വിങ് ദുബായിൽ സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിന സമ്മേളനത്തിൽ മുഖ്യ പ്രാഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം പാർട്ടിയിലെ പാർലിമെന്റ് അംഗങ്ങളെ പോലും വർഗീയ വിഷം ചീറ്റുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻന്തിരിപ്പിക്കൻ കഴിയാത്ത നരേന്ദ്ര മോദിക്ക് എങ്ങിനെയാണ് ഇന്ത്യയിലെ മുഴുവൻ ആളുകളേയും സംരക്ഷിക്കാൻ കഴിയുക. ഇന്ത്യയിൽ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ് അതിന്റെ തെളിവാണ് ഈയിടെ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.
യൂത്ത് വിങ് പ്രസിഡണ്ട് ഹൈദർ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ചു.ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് ആഷിക്ക് ഉൽഘാടനം ചെയ്തു. കൊല്ലം ഡി.സി.സി സെക്രട്ടറി ശ്രീകുമാർ, യൂത്ത് കോൺഗ്രസ് പാലക്കാട് പാർലിമെന്റ്‌റ് മണ്ഡലം വൈസ് പ്രസിഡന്റ് ഫിറോസ് ബാബു, പാലക്കാട് അസോസിയേഷൻ പ്രസിഡണ്ട് രവിശങ്കർ, ഇ വി മുഹമ്മദ് അലി കൊഴിക്കര, മിർഷാദ് നുള്ളിപ്പാടി, യാസിർ കുറ്റ്യാടി ,നസറുദ്ധീൻ,എ പി ഫൈസൽ,ഷെഫീക്ക് കൊല്ലം,അഷറഫ് പാലേരി,നിഷാൻ ,യാസിർ, ലീഷ്, ഷഫീക്ക് ഏഷ്യാഡ്, റിയാസ് തലശ്ശേരി,നജീദ്,ഷിജു അബുദാബി,അൻവർ സാദത്ത്,നദീർ, എന്നിവർ സംസാരിച്ചു. ജോഫി സ്വാഗതവും ജെറീഷ് നന്ദിയും പറഞ്ഞു.