കേരള നിയമ സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചരണ പരിപാടികൾസംഘടിപ്പിക്കാനും വിവിധ രാജ്യങ്ങളിലെ ഒ ഐ സി സി കമ്മറ്റികളെ ഏകോപിപ്പിച്ച് കൊണ്ട് കേരളത്തിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും യു ഡി എഫിന്റെ വിജയത്തിനായി പ്രവർത്തിക്കാനും ദോഹ റാഡിസ്സൺ ഹോട്ടലിൽ ചേർന്ന ഒ ഐ സി സിഗ്ലോബൽ കമ്മറ്റി യോഗം തീരുമാനിച്ചു.

നാടിന്റെ വികസനത്തിനും സമാധാന ജീവിതത്തിനും പ്രവാസി വിഷയങ്ങളിൽ സജീവ പരിഗണനന നൽകി വരുന്ന യു .ഡി.എഫ്ഭരണം നില നിർത്തേണ്ടത് ആവശ്യമാണെന്നും അതിന്നായി വിവിധ രാജ്യങ്ങളിലുള്ള മലയാളികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെയും ബന്ധുമക്കളുടെയും വോട്ട് യു ഡി എഫിനാണെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഒ ഐ സി സി ഗ്ലോബൽ പ്രസിഡണ്ട് സി .കെ മേനോൻ പറഞ്ഞു.

വികസന വിഷയങ്ങളിലെന്ന പോലെ പ്രവാസിപ്രശ്‌നങ്ങൾക്കും മുന്തിയ പരിഗണന നൽകിയ യു .ഡി എഫ് ഭരണം തുടരേണ്ടത് കേരളത്തിന്റെ വികസന തുടർച്ചയ്ക്ക്ആവശ്യമാണെന്ന് യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച ജനറൽ സിക്രട്ടറി കെ .എം ഷരീഫ് കുഞ്ഞ് പറഞ്ഞു . ഒ.ഐ .സി .സിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ഏകോപിപ്പിക്കാൻ ഒ .ഐ .സി .സി വക്താവ് മൻസൂർ പള്ളൂർകൺവീനറായുള്ള തിരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റിക്ക് യോഗം രൂപം നൽകി .ഏറ്റവും നല്ല മലയാള ചലച്ചിത്രത്തിന് ദേശീയഅവാർഡ് നേടിയ പത്തേമാരിയുടെ നിർമ്മാണത്തിൽ പങ്കാളിയായ ഒ ഐ സി സി ഗ്ലോബൽ സിക്രട്ടറി അഡ്വ :ടി .ആഷിക്കിനെയോഗം അഭിനന്ദിച്ചു .

ജോപ്പച്ചൻ തെക്കേക്കുറ്റ് സ്വാഗതം പറഞ്ഞു. വൈ .എ .റഹീം, മനോജ് പുഷ്‌കർ, സി. അബ്ദുൽ ഹമീദ് , തോമസ് കണ്ണംകര,മജീദ്ചിങ്ങോലി, ബിജു കല്ലുമല , ബിനു കുന്നന്താനം, എം .എ ഹിലാൽ ,കെ .സി .ഫിലിപ്പ് ,അഷ്റഫ് മൂവാറ്റുപുഴ,സന്തോഷ്‌കാപ്പിൽ, സെൻ വി നാഥ്, ടി .എ .നാസർ, റസാക് പൂകോട്ടുംപാടം, സമീർ ഇല്ലത്ത്, പി എ ഹൈദ്രോസ് എന്നിവർ സംസാരിച്ചു.രാജു കല്ലുംപുറം നന്ദി പറഞ്ഞു