- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി ഗ്‌ളോബൽ കമ്മറ്റി നിലവിൽ വന്നു; പത്മശ്രീ സികെ.മേനോൻ പ്രസിഡന്റ്; യൂറോപ്പിനും പ്രാതിനിധ്യം
ലണ്ടൻ: ഒഐസിസി ഗ്‌ളോബൽ കമ്മറ്റിയെ പ്രഖ്യാപിച്ചു. പത്മശ്രീ സികെ.മേനോൻ (ഖത്തർ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്‌ളോബൽ കമ്മറ്റിയിൽ, 32 അംഗ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് പ്രഖാപിച്ചത്. കെഎം ഷെരീഫ്കുഞ്ഞ് (സൗദി), രാജു കല്ലുമ്പുറം (ബഹറിൻ), ജോപ്പച്ചൻ തെക്കേക്കോട്ട് (ഖത്തർ), മഹാദേവൻ മല്ലിശേരി (ഷാർജ) എന്നിവരാണ് പുതിയ ഗ്‌ളോബൽ ജനറൽ സെക്രട്ടറിമാർ. പുതിയ ഗ്‌ളോബൽ സെക്രട്ടറിമാരായി ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ (ജർമനി), റഷീദ് കോളത്തറ(സൗദി), അഡ്വ. ഹാഷിക് ടികെ (ദുബായ്), എം.എ ഹിലാൽ(കുവൈറ്റ്), സൈദാലി വികെ (ബഹറിൻ), ചന്ദ്രൻ കല്ലട(സൗദി), സമീർ ഇല്ലത്ത്(ഖത്തർ), ഷാജി കുന്നിക്കോട് (സൗദി),ടിഎച്ച് താഹിർ(അബുദാബി), കെസി ഫിലിപ്പ് (ബഹറിൻ), റസാഖ് പൂക്കോട്ടുംപാടം (സൗദി), സന്തോഷ് കാപ്പിൽ (ബഹറിൻ), ടിഎ നാസർ (അബുദാബി), ബഷീർ അമ്പലായി (ബഹറിൻ), സെൻ വി നാഥ്(സൗദി), അഷറഫ് മൂവാറ്റുപുഴ (സൗദി) എന്നിവരെയും തെരഞ്ഞെടുത്തു. എംജി പുഷ്പ്പകരൻ(ദുബായ്), അഡ്വ.വൈ.എ റഹിം(ഷാർജ), അഹമ്മദ് പുള്ളിക്കൽ(സൗദി), ബേബി തങ്കച്ചൻ(സൗദി), ഡേ. മനോജ
ലണ്ടൻ: ഒഐസിസി ഗ്‌ളോബൽ കമ്മറ്റിയെ പ്രഖ്യാപിച്ചു. പത്മശ്രീ സികെ.മേനോൻ (ഖത്തർ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്‌ളോബൽ കമ്മറ്റിയിൽ, 32 അംഗ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് പ്രഖാപിച്ചത്.
കെഎം ഷെരീഫ്കുഞ്ഞ് (സൗദി), രാജു കല്ലുമ്പുറം (ബഹറിൻ), ജോപ്പച്ചൻ തെക്കേക്കോട്ട് (ഖത്തർ), മഹാദേവൻ മല്ലിശേരി (ഷാർജ) എന്നിവരാണ് പുതിയ ഗ്‌ളോബൽ ജനറൽ സെക്രട്ടറിമാർ.
പുതിയ ഗ്‌ളോബൽ സെക്രട്ടറിമാരായി ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ (ജർമനി), റഷീദ് കോളത്തറ(സൗദി), അഡ്വ. ഹാഷിക് ടികെ (ദുബായ്), എം.എ ഹിലാൽ(കുവൈറ്റ്), സൈദാലി വികെ (ബഹറിൻ), ചന്ദ്രൻ കല്ലട(സൗദി), സമീർ ഇല്ലത്ത്(ഖത്തർ), ഷാജി കുന്നിക്കോട് (സൗദി),ടിഎച്ച് താഹിർ(അബുദാബി), കെസി ഫിലിപ്പ് (ബഹറിൻ), റസാഖ് പൂക്കോട്ടുംപാടം (സൗദി), സന്തോഷ് കാപ്പിൽ (ബഹറിൻ), ടിഎ നാസർ (അബുദാബി), ബഷീർ അമ്പലായി (ബഹറിൻ), സെൻ വി നാഥ്(സൗദി), അഷറഫ് മൂവാറ്റുപുഴ (സൗദി) എന്നിവരെയും തെരഞ്ഞെടുത്തു.
എംജി പുഷ്പ്പകരൻ(ദുബായ്), അഡ്വ.വൈ.എ റഹിം(ഷാർജ), അഹമ്മദ് പുള്ളിക്കൽ(സൗദി), ബേബി തങ്കച്ചൻ(സൗദി), ഡേ. മനോജ് പുഷ്‌ക്കർ(അബുദാബി),ഡോ.കെ.സി ചെറിയാൻ(സൗദി), സിഎ അബ്ദുൽ ഹമീദ്(സൗദി), തോമസ് മാമ്മൻ കണ്ണങ്കര എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ഓർഗനൈസിങ് സെക്രട്ടറിയായി ശങ്കരപ്പിള്ളയും (ഒമാൻ), ഗ്‌ളോബൽ കമ്മറ്റി വക്താവായി മൻസൂർ പള്ളൂരും (സൗദി) ഖജാൻജിയായി മജീദ് ചിങ്ങോലിയും(സൗദി) തെരഞ്ഞെടുക്കപ്പെട്ടു.
ഒഐസിസിയുടെ നിലവിലെ ഭരണഘടനയിൽ മാറ്റം വരുത്തി ജൂൺ 30 ന് മുമ്പായി അംഗീകാരം നൽകും. ഇതിനായി കെപിസിസിയുടെയും ഗ്‌ളോബൽ ഭാരവാഹികളും ഉൾപ്പെടുന്ന ഒൻപത് അംഗ ടീമിനെ ചുമതലപ്പെടുത്തി. 2017 ജനുവരി ഒന്നു മുതൽ പുതിയ അംഗത്വ വിതരണം തുടങ്ങും. ഇതിനായി ഓൺലൈൻ ക്രമീകരണങ്ങളും ഉണ്ടാകും. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും ഊർജ്ജിതമാക്കും.
പുതിയ ഗ്‌ളോബൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ നിലവിൽ ഒഐസിസി യൂറോപ്പ് കോർഡിനേറ്ററായി(2010 മുതൽ) പ്രവർത്തിച്ചു വരികയായിരുന്നു. 1998 മുതൽ കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്കു വന്ന ജിൻസൺ, 1999 ൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നേളജിയിൽ ഐറ്റി ബിരുദപഠനത്തിനായി ചേരുകയും കെഎസ്‌യുവിന്റെ യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് 2000 ൽ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ബിടെക് യൂണിയൻ ചെയർമാനുമായി.
പഠനത്തിനു ശേഷം രണ്ടുവർഷം തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഐടി കൺസൽട്ടന്റായി ജോലിചെയ്തു. തുടർന്ന് ജർമനിയിലെത്തി ഐടി മേഖലയിൽ ജോലി ചെയ്യുന്ന ജിൻസൺ 2005 മുതൽ 2010 വരെ വീക്ഷണം ദിനപത്രത്തിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ആയിരുന്നു.
2013 ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഓർഗനൈസേഷനിൽ ലീഡർഷിപ്പിൽ മാസ്റ്റർബിരുദവും കരസ്ഥമാക്കി. തുടർന്ന് അതേ യൂണിവേ്‌സിറ്റിയിൽ മേജർ പ്രോഗ്രാം മാനേജ്‌മെന്റിൽ മാസ്റ്റർ ബിരുദത്തിൽ പഠനം നടത്തുകയാണ്.
യൂറോപ്പിൽ ഒഐസിസിയുടെ തുടക്കം മുതലുള്ള പ്രവർത്തനത്തിന്റെ അംഗീകാരമാണ് ജിൻസണു ലഭിച്ച പുതിയ സ്ഥാനം. ഒഐസിസിയിൽ യൂറോപ്പിലെ ഒഐസിസി പ്രവർത്തകരുടെ ചിരകാലാഭിലാഷവും ഇതോടെ സഫലമായി.