ദമ്മാം: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാനദിനമായ ചൊവ്വാഴ്ച ഓ ഐ സി സി ദമ്മാം ബദർ അല റാബി ഡിസ്പൻസറിയിൽ ആരംഭിച്ചിരിക്കുന്ന ഹെൽപ് ഡസ്‌ക് രാവിലെ പത്തുമണി മുതൽ പ്രവർത്തിക്കും. ഓൺ ലൈൻ വഴി പരമാവധി പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം ഉണ്ടാക്കുവാൻ വേണ്ടിയാണ്  ചൊവ്വാഴ്ച രാവിലെ മുതൽ ഹെൽപ് ഡസ്‌ക് പ്രവർത്തിക്കുന്നതെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു.

പരമാവധി ആളുകൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന്  ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് അഭ്യർത്ഥിച്ചു. കഴിഞ്ഞ നാല് ദിവസമായി ഓ ഐ സി സി യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി  ഹെൽപ്പ് ഡെസക്കു്കൾ പ്രവർത്തനം നടത്തിയിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള കാലാവധി നീട്ടണം എന്നാവശ്യപെട്ടുകൊണ്ട് ഓ ഐ സി സി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി, സംസ്ഥാന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രവാസികാര്യ മന്ത്രി കെ സി ജോസഫ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് നിവേദനം നൽകിയതായി ഓ ഐ സി സി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു .