ജുബൈൽ : ഓഐസീസീ ജുബൈൽ സെൻട്രൽ കമ്മിറ്റി നെഹ്‌റു അനുസ്മരണം സംഘടിപിച്ചു . അനുസ്മരണ സമ്മേളനം ആക്ടിങ് പ്രസിഡന്റും ദമ്മാം റീജണൽ കമ്മിറ്റി മെമ്പറുമായ വിൽസൺ തടത്തിൽ ഉത്ഘാടനം ചെയ്തു ഇന്ന് ഇന്ത്യയ്ക്കുണ്ടായിട്ടുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുടേയും ശില്പി നെഹ്‌റുവാണ്. . ലോകം മുഴുവൻ ആരാധിക്കുന്ന ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പൊക്കിയതും അനുകരാണാര്ഹരമായ മതേതരത്വ രീതി ഇന്ത്യയ്ക്കുണ്ടായതും നെഹ്‌റുവിൽ നിന്നാണ്. ഒരു മൊട്ടുസൂചി പോലും ഉണ്ടാക്കുവാൻ കഴിയാതിരുന്ന ഒരു രാജ്യത്തെ ചൊവ്വയിലെത്തിക്കാൻ കഴിഞ്ഞത് നെഹ്‌റു ഉണ്ടാക്കിയ അടിസ്ഥാന സൗകര്യങ്ങളിൽ നിന്നുമാണ്.

ശാസ്ത്രീയ അവബോധത്തിൽ ഊന്നിയ നിലപാടുകളുമായിട്ടായിരുന്നു നെഹ്‌റു തന്റെ ഭരണകാലത്ത് മുന്നോട്ടുനീങ്ങിയത്. എന്തുവിഷയത്തിലും യുക്തിസഹമായ സമീപനം അദ്ദേഹം സ്വീകരിച്ചിരുന്നു. പരമ്പരാഗതമായ നിലപാടുകളെ നിഷേധിക്കുവാനും ശാസ്ത്രീയ മാറ്റങ്ങളെ ഉള്‌ക്കൊയള്ളുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഏത് പ്രശ്‌നത്തെയും ഒന്നിലധികം വീക്ഷണകോണുകളിൽക്കൂുടി നോക്കിക്കാണുവാനുള്ള അസാധാരണ വൈഭവം നെഹ്‌റുവിന് ഉണ്ടായിരുന്നു.

ശാസ്ത്രീയ നേട്ടങ്ങളെ ആവേശപൂര്വംണ സ്വീകരിച്ചിരുന്ന നെഹ്‌റു അതേ അവസരത്തിൽ തന്നെ ആധ്യാത്മിക നിലപാടുകളെയോ മറ്റുവിധത്തിലുള്ള ചിന്താശീലങ്ങളെയോ എതിർക്കു വാൻ തയ്യാറായില്ല എന്നതും സവിശേഷതയാണ്.

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ ഒന്നര ദശകത്തിനുള്ളിൽ തന്നെ തന്റേതായ ഭരണനൈപുണ്യം പ്രകടമാക്കാൻ നെഹ്‌റുവിന് കഴിഞ്ഞു. നെഹ്‌റു മുന്നോട്ടുവച്ച സോഷ്യലിസ്റ്റ് ആശയങ്ങൾ ഏതുകാലത്തെയും അതിജീവിക്കുന്നതായിരുന്നു. ചേരിചേരാനയം, പഞ്ചശീലതത്വങ്ങൾ, രാജ്യത്തിന്റെ വികസനപ്രക്രീയയ്ക്ക് ചൂണ്ടുപലകയാകുന്ന പഞ്ചവത്സര പദ്ധതികൾ, ആസൂത്രണ കമ്മീഷൻ തുടങ്ങിയവയൊക്കെ ആ ഭരണതന്ത്രജ്ഞന്റെ ഭാവനയിൽ രൂപംകൊണ്ട ആശയങ്ങളായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് സുരേഷ് കണ്ണൂർ അധ്യക്ഷൻ ആയിരുന്നു. നസീർ തുണ്ടിൽ, ഷാജിദ് കാക്കൂർ, ബി എം ഫാസിൽ, ഉസ്മാൻ കുന്നംകുളം, കിച്ചു കായംകുളം, എൻ. ശിവദാസൻ,അംജത് അടൂർ, നജീബ്, അൻസിൽ ആലപ്പുഴ, നൗഫൽ പിലാചെരി, അജ്മൽ താഹ കോയ എന്നിവർ ആശംസകൾ അര്പിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ രഹുമാൻ സ്വാഗതവും നിബിൻ അനിൽ നന്ദിയും പറഞ്ഞു.