കുവൈറ്റ് സിറ്റി : അന്തരിച്ച കെ പി സി സി വർക്കിങ് പ്രസിഡന്റും വയനാട് എം പിയും മായിരുന്ന ശ്രി.എം ഐ ഷാനവാസിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം നടത്തി.

ഷാനവാസിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടു കൂടി ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു, വർഗ്ഗീസ് ജോസഫ് മാരാമൺ, ഹരീഷ് തൃപ്പൂണിത്തുറ, അക്‌ബർ വയനാട്, അനിൽ കല്ലാർ, അഡ്വ: ബിജു ചാക്കോ, എബ്രഹാം വർഗ്ഗീസ്, ഷോബിൻ സണ്ണി, മാണി ചാക്കോ, രാമകൃഷ്ണൻ കല്ലാർ എന്നിവർ പ്രസംഗിച്ചു.