ഇക്കഴിഞ്ഞ 21-12-2018 ന് അബ്ബാസിയ എബനേസർ ഹാൾ ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലയിലെ ഒഐസിസി പ്രവർത്തകരുടെ നേതൃത്വ സംഗമം നടത്തി.പ്രസ്തുത സമ്മേളനത്തിൽ ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോ അധ്യക്ഷത വഹിച്ചു .കുവൈറ്റ് ഒഐസിസി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര സംഗമ സമ്മേളനം ഉത്ഘാടനം ചെയ്തു.

ബിനു മാസ്റ്റർ, രാജേഷ് ബാബു തുടങ്ങിയവർ സമകാലിക രാഷ്ട്രീയ സംവാദങ്ങളെക്കുറിച്ചും ,ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തിയെക്കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി.
ഒഐസിസി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻ ,ഒഐസിസി യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷോബിൻ സണ്ണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.പ്രസ്തുത യോഗത്തിൽ ജോമറ്റ് ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു