ഒ.ഐ.സി.സി കുവൈറ്റ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സൂര്യതേജസ്സും ആയിരുന്ന ലീഡർ കെ. കരുണാകരന്റെ 8 - മാത് അനുസ്മരണം നടത്തി.ദേശീയ കമ്മറ്റി വൈസ് പ്രസിഡന്റ് എബി വാര്യക്കാടിന്റെ അദ്ധ്യക്ഷതയിൽ ഒ.ഐ.സി.സി കുവൈറ്റിന്റെ ആസ്ഥാനത്തു വെച്ച് നടത്തിയ ചടങ്ങ്് ദേശീയ കമ്മറ്റി പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ബി.എസ്‌പിള്ള സ്വാഗതം പറഞ്ഞ അനുസ്മരണത്തിൽ വർഗ്ഗീസ് മാരാമൺ, രാജീവ് നെടുവിലെമുറി, കൃഷ്ണൻ കടലുണ്ടി, ക്രിസ്റ്റഫർ ഡാനിയൽ, ബിജു ചാക്കോ, അക്‌ബർ വയനാട്, വിധുകുമാർ, രാമകൃഷ്ണൻ, റസാക്ക് ചെറുതുരുത്തി, സിബി മാളയിക്കൽ, ജോബിൻ ജോസ്, മാത്യു ചെന്നിത്തല എന്നിവർ പ്രസംഗിച്ചു ഹരീഷ് തുപ്പുണിത്തുറ നന്ദിയും പറഞ്ഞു.