- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമസാൻ മാസത്തിലെ പുണ്യനാളിൽ ഇഫ്ത്താർ സംഗമമൊരുക്കി കുവൈത്തിലെ ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മറ്റി
റമദാൻ മാസത്തിലെ ഏറ്റവും പുണ്യനാളായ ലൈലത്തുൽ ഖദറിൽ കൊല്ലം ഒ.ഐ.സി.സി വ്യത്യസ്തമായ രീതിയിൽ ഇഫ്ത്താർ സംഗമമൊരുക്കി, കുവൈത്ത് ഒ.ഐ.സി.സി ഓഫീസങ്കണത്തിൽ നടന്ന ഇഫ്ത്താർ സംഗമം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുകുളങ്ങര ഉൽഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും പ്രാസംഗികനുമായ സക്കിർ ഹുസൈൻ തുറവൂർ മുഖ്യപ്രഭാക്ഷണം നടത്തി. പ്രമുഖ മാദ്ധ്യമപ്രവർത്തകൻ
റമദാൻ മാസത്തിലെ ഏറ്റവും പുണ്യനാളായ ലൈലത്തുൽ ഖദറിൽ കൊല്ലം ഒ.ഐ.സി.സി വ്യത്യസ്തമായ രീതിയിൽ ഇഫ്ത്താർ സംഗമമൊരുക്കി, കുവൈത്ത് ഒ.ഐ.സി.സി ഓഫീസങ്കണത്തിൽ നടന്ന ഇഫ്ത്താർ സംഗമം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുകുളങ്ങര ഉൽഘാടനം ചെയ്തു.
പ്രമുഖ വാഗ്മിയും പ്രാസംഗികനുമായ സക്കിർ ഹുസൈൻ തുറവൂർ മുഖ്യപ്രഭാക്ഷണം നടത്തി. പ്രമുഖ മാദ്ധ്യമപ്രവർത്തകൻ സത്താർ കുന്നിൽ, ഒ.ഐ.സി.സി നേതാക്കളായ എബി വരിക്കാട്, ഹമീദ് കേളോത്ത്, ബി.എസ് പിള്ള, വർഗ്ഗീസ് ജോസഫ് മരാമൺ, പ്രേംസൺ കായംകുളം, രാജീവ് നടുവിലേമുറി, ക്യഷ്ണൻ കടലുണ്ടി എന്നിവർ ആശംസകൾ നേർന്നു.
കൊല്ലം ജില്ലാ പ്രസിഡന്റ് കൊച്ചാപള്ളി വിജയഭാനുവിന്റെ അദ്ധ്യഷതയിൽ ചേർന്ന ഇഫ്ത്താർ സംഗമത്തിൽ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഓയൂർ സ്വാഗതവും, ബിജു ജോർജ്ജ് നന്ദിയും പറഞ്ഞു.ഹരീഷ് ത്യപ്പൂണിതുറ, സൂരജ് കണ്ണൻ, ആന്റണി പി.ജെ, ചന്ദ്രമോഹൻ, ദീപക് കൊല്ലം, ഫിലിപ്പ് തോമസ് എന്നിവർ നേത്യത്തം നൽകി