കുവൈറ്റ്:- അബ്ബാസിയ പ്രദേശത്തു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടായ വിവിധ അക്രമസംഭവങ്ങളിൽ ഉള്ള ആശങ്ക ഒ.ഐ.സി.സി പ്രതിനിധി സംഘം ഇന്ത്യൻ എംബസ്സി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും, ഇത്തരം സംഭവങ്ങൾആവർത്തിക്ക പ്പെടാതിരിക്കുവാൻ വേണ്ടി എംബസ്സിയുടെ ഭാഗത്തുനിന്നുംകുവൈറ്റ് അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു.

വീട്ടുജോലിക്കാരായ സാധാരണ സ്ത്രീകളും, പുരുഷ നേഴ്‌സും,കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽഅക്രമങ്ങൾക്കു വിധേയരായത്. കൈയിലുള്ള പേഴ്സ്, സ്വർണം, ബാങ്ക്കാർഡ്, വാച്ചു, ദിനാറുകൾ മുതലായവ അക്രമങ്ങൾക്കുവിധേയരായവർക്കു നഷ്ടപ്പെടു കയും, കൂടാതെ അവരെ മാരകമായി ദേഹോപദ്രവവും ഏൽപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ അക്രമരീതി.

ഒ.ഐ.സി.സിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംബസ്സിയുടെഭാഗത്തുനിന്നും കോൺസുലാർ ഡിപ്പാർട്‌മെന്റ് ഓഫ് കുവൈറ്റ് മിനിസ്ട്രിഓഫ് ഫോറിൻ അഫ്യർസ്, ഫർവാനിയ ഗവർണർ, പൊലീസ് അധികാരികൾഎന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി പൊലീസ് പട്രോളിംഗും, നിരീക്ഷണവുംകൂടുതൽ ശക്തമാക്കി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്
വേണ്ട നടപടികൾ എടുക്കുമെന്ന് എംബസ്സി അധികാരികൾ ഒ.ഐ.സി.സിപ്രതിനിധി സംഘത്തിനു ഉറപ്പുനൽകി.

ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ, DCM സുഭാശിഷ് ഗോൾഡർ,സെക്കൻഡ് സെക്രട്ടറി A.K.ശ്രീവാസ്തവ എന്നിവരെയാണ് ഒ.ഐ.സി.സിപ്രതിനിധിസംഘാഗങ്ങൾ ആയ ഓഐസിസി ആക്റ്റിങ് പ്രസിഡന്റ് എബിവാരിക്കാട്, ജനറൽ സെക്രട്ടറി B.S.പിള്ള, വൈസ് പ്രസിഡന്റ് ശാമുവൽചാക്കോ, വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറഎന്നിവർ സന്ദർശിച്ചത്.