കുവൈറ്റ് ഒ.ഐ.സി.സി യൂത്ത് വിഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വരുന്ന ഏപ്രിൽ 28- ന് നടത്തപ്പെടുന്ന യുവജനസംഗമത്തിന്റെ ഫ്‌ലയർ പ്രകാശന കർമ്മം മാർച്ച് 9- ന് നടന്ന വയനാട് ജില്ലാ

ഒ.ഐ.സി.സി കുടുബ സംഗമ വേദിയിൽ വയനാട് ജില്ലാ ഡി.സി.സിപ്രസിഡന്റ് ഐ.സി. ബാലകഷ്ണൻ എംഎ‍ൽഎ ഒ.ഐ.സി.സിആലപ്പുഴ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫര് ഡാനിയേലിന് നൽകിനിർവഹിച്ചു.

കുടാതെ റാഫിൾ കൂപ്പണിന്റെ വിതരണോത്ഘടനം അബാസിയ പോപ്പിൻസ്ഹാളിന്റെ പ്രതിനിധി ശ്രീ.നോബിൾ മാത്യുവിന് നൽകി ഒ.ഐ.സി.സികുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങരയുംനിർവ്വഹിച്ചു.

പ്രസ്തുത വേദിയിൽ ഒ.ഐ.സി.സി യൂത്ത് വിഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷോബിൻ സണ്ണി, ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരിതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.