കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ''രംഗോത്സവ് 2017''എന്ന പേരിൽ വിവിധ മത്സരങ്ങൾ സങ്കെടുപ്പിക്കുന്നു. അഞ്ചുഗ്രൂപ്പുകളായി തിരിച്ചു മിമിക്രി, പാട്രിയോട്ടിക് സോങ്, ഫോക്ക് ഡാൻസ്,ക്ലാസ്സിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ക്വിസ്, എൽഒക്യൂഷൻ, പെൻസിൽഡ്രായിങ്, കളറിങ്, ഫാൻസി ഡ്രസ്സ് തുടങ്ങി പത്തോളം വിഭാഗത്തിലാണ്  മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

സ്‌കൂൾ മുഖാന്തരം ഓൺലൈൻ വഴിയാണ്‌രജിസ്ട്രേഷൻ ക്രമീകരിച്ചിട്ടുള്ളത്. മത്സങ്ങൾ മെയ് 19, 20 തിയ്യതികളിൽഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻ ബ്രാഞ്ചിൽ തുടങ്ങും. സെപ്റ്റംബറിൽമുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലഎന്നിവർ പങ്കെടുക്കുന്ന വിപുലമായ സമ്മേളനത്തിൽ വെച്ച്‌വിജയികൾക്കുള്ള സമ്മാനങ്ങളും, ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നസ്‌കൂളിനുമുള്ള ട്രോഫികളും വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്60617882, 66547955 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.