കുവൈറ്റ് സിറ്റി: ഓവർസിസ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇന്റർസ്‌കൂൾ കലോൽസവം 'രംഗോത്സവ് 2017' ആരംഭിച്ചു. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻ ബ്രാഞ്ച് ഓഡിറ്റേറിയത്തിൽഇന്നും നാളെയുമായി വിവിധവേദികളിലായി 500 ൽപരം വിദ്യാർത്ഥികൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നു. ദേശീയപ്രസിഡന്റ് റ്വർഗ്ഗീസ് പുതുക്കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ ചേർന്നസമ്മേളനത്തിൽ ഇന്ത്യൻ എംബസി അറ്റാഷെ സഞ്ജീവ് ഉൽഘാടനംചെയ്തു. കൺവീനർ ബിനു ചെമ്പാലയം സ്വാഗതവുംജോയിന്റ് കൺവീനർ സുരേഷ് മാത്തൂർ നന്ദിയും രേഖപ്പെടുത്തി.

കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിന് എത്തിയ ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് എസ്.എസ്എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അനുഗ്രഹീത കലാകാരി മാവേലിക്കര സ്വദേശിനി കൺമണികാലുകൾ കൊണ്ട് ചിത്രംവരച്ച് ചിത്രരചനാമൽസരം ഉൽഘാടനംചെയ്തു. ചക്കോ ജോർജ്കൂട്ടി, ശമുവേൽ ചാക്കോബി. എസ്‌പിള്ള, വർഗ്ഗീസ് ജോസഫ് മാരാമൺ, പ്രേംസൺ കായംകുളം, ബെക്കൻ ജോസഫ്, രാജീവ് നടുവിലെമുറി, മനോജ് ചണ്ണപ്പെട്ട, എം.എനിസാം റോയി കൈതവന്ന, ജോയ്കരവാളൂർ, ഋഷി ജേക്കബ് എന്നിവർപ്രസംഗിച്ചു