കുവൈറ്റ് സിറ്റി: ഓ.ഐ.സി.സി കുവൈറ്റ് നോർക്ക, പ്രവാസി ക്ഷേമനിധി ഒന്നാം ഘട്ട കാർഡ് വിതരണോദ്ഘാടനം ഓ.ഐ.സി.സി ഓഫീസിൽ വച്ചു ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് നിർവ്വഹിച്ചു. ഇതിന്റെ വിജയത്തിനായി അണിയറയിൽ പ്രയത്‌നിച്ച മുഴുവൻ പ്രവർത്തകരെയും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അനുമോദിച്ചു. തുടർന്നും സേവന പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നോട്ട് പോകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. രാജീവ് നെടുലമുറി, അനുരൂപ് കുമാർ, ഫിലിപ്പ്, ഷാജി പി.ഐ, റസാഖ് ചെറുതുരുത്തി എന്നിവർ സംസാരിച്ചു , ഷാനു തലശ്ശേരി നന്ദിയും പറഞ്ഞു

ഇനിയും വരാനുള്ള കാർഡുകൾ തുടർദിവസങ്ങളിൽ എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.