കുവൈറ്റ് ഒഐസി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യം അന്നും ഇന്നും എന്നവിഷയത്തെ ആസ്പദമാക്കി ഓൺലൈൻ മീറ്റിങ് നടത്തി. കണ്ണൂരിന്റെആവേശമായ കെ സുധാകരൻ ഉത്ഘാടനം ചെയ്തു. ലോകത്തിനു തന്നെമഹത്തായ മാതൃകയായ ജനാധിപത്യത്തിലും മതേതരത്തിലും അധിഷ്ടിതമായസ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസ് പ്രസ്ഥാനത്തേയും സ്വാതന്ത്ര്യസമരസേനാനികളെയും ലൊകത്തിനുമുന്നിൽ അപ്രസക്തരാക്കാനും ജീവനുംരക്തവും നൽകി നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഫാസിസ്റ്റ് ഭരണത്തിലെക്ക്മാറ്റാനുമുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെ തടഞ്ഞുനിർത്തുവാനും രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവുംസംരക്ഷികാനും കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നപ്രവർത്തനങ്ങൾ തുടക്കം കുറിക്കുവാൻ കെ സുധാകരൻ പ്രസംഗത്തിൽഅഭ്യർത്ഥിച്ചു.

സമകാലീന ഇന്ത്യയുടെ കാവി വൽക്കരണത്തിന്റെദുരന്തങ്ങൾ വിവരിച്ചു കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് വിപി അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി, കുവൈറ്റ് ഒ ഐ സി സികണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു ചാക്കോ അധ്യക്ഷത വഹിചമീറ്റിംഗിൽ കുവൈത്ത് ഒ ഐ സി സി പ്രസിഡണ്ട്വർഗ്ഗീസ്പുതുക്കുളങ്ങര, ഷോബിൻ സണ്ണി, സിദ്ധീക്ക് അപ്പക്കൻ , ലിപിൻ മുഴക്കുന്ന്, ബിജു എള്ളരഞ്ഞി, അഖിലേഷ് മാലൂർ എന്നിവർ ആശംസാ പ്രസംഗങ്ങൾനടത്തി. എൽദോ കുര്യാക്കോസ് സ്വാഗതവും ഷാനു തലശ്ശേരി നന്ദിയുംപറഞ്ഞു. ജോമറ്റ് ജോസഫ് മീറ്റിങ് അവലോകനം നടത്തി കണ്ണൂർ ജില്ലാകമ്മിറ്റിക്കു വേണ്ടി നന്ദി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ രൂപവും ഭാവവുംമാറ്റിയ ഫാസിസ്റ്റ് ശക്തികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനും പൂർണ്ണസ്വരാജിന്റെ ശരിയായ അനുഭവം പാവപ്പെട്ടവർക്കും ലഭ്യമാകുന്നസ്വാതന്ത്ര്യത്തിനും വേണ്ടി പുതിയൊരു സ്വാതന്ത്ര്യ സമരം കോൺഗ്രസ്ഏറ്റെടുക്കണമെന്ന് യോഗം പൊതുവികാരം രേഖപ്പെടുത്തി.