കുവൈറ്റ് സിറ്റി: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്(ഒ.ഐ.സി.സി) കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിലെവിവിധ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ കലാസാഹിത്യ മൽസരങ്ങളിലെ (രംഗോൽസവ് - 2017) വിജയികൾക്ക് സമ്മാനദാനം നൽകുവാനായി പുരസ്‌കാര സന്ധ്യ - 2017 നടത്തപ്പെട്ടുന്നു.

നവംബർ23-ാം തീയതി വ്യാഴാഴ്‌ച്ച വൈകുന്നേരം 5 മണിക്ക് അബ്ബാസിയ മറിനഹാളിൽ നടത്തുന്ന സമ്മേളനം മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിഉൽഘാടനം ചെയ്യുന്നതാണ്.കുവൈറ്റിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരികപ്രവർത്തകർ പങ്കെടുക്കുന്ന പുരസ്‌കാര സന്ധ്യ - 2017ൽ വിവിധ
കലാപരിപാടികളും അരങ്ങേറും.