കുവൈറ്റ് സിറ്റി: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്(ഒ.ഐ.സി.സി) കുവൈറ്റ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഈദ് സംഗമം നടത്തി. ചാക്കോ ജോർജ്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നസാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ഉൽഘാടനംചെയ്തു.

നിസാം. എം. എ, എബി വാരിക്കാട്, വിജയൻ കാരയിൽ, ഹമിദ്കേളോത്ത്, വർഗ്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര,ബിനു ചെമ്പാലയം, രാജീവ് നടുവിലേമുറി, മനോജ് ചണ്ണപ്പേട്ട, അനുരൂപ്പ്കണ്ണൂർ, റോയ് കൈതവന, സുരേഷ് മാത്തൂർ, റിഷി ജേക്കബ്, ജെസ്സി
ജെയ്‌സൺ എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി ബി.എസ്. പിള്ളസ്വാഗതവും കൺവീനർ ജോയ് കരവാളൂർ നന്ദിയും രേഖപ്പെടുത്തി.

മാവേലി എഴുന്നള്ളത്ത്, ഗാനമേള, നാടൻ പാട്ട് തിരുവാതിര, ഒപ്പനഉൾപ്പെടെ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.