- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക കേരളസഭയിലേയ്ക്ക് കുവൈത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരിൽ വർഗ്ഗീസ് പുതുകുളങ്ങരയും ഫറഫുദ്ദീൻ കണ്ണോത്തും
ലോക മലയാളി പ്രവാസികൾക്കായി കേരള സർക്കാർ രൂപീകരിച്ച ലോക കേരളസഭയിലേയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവാസി സംഘടനയായഒ.ഐ.സി.സിയുടെ കുവൈത്ത് ദേശിയ പ്രസിഡന്റും, നോർക്ക മുൻഡയറക്ടറുമായ വർഗ്ഗീസ് പുതുകുളങ്ങര, കെ.എം.സി.സി മുൻ പ്രസിഡന്റും,നോർക്ക ഡയറക്ടരുമായ ഷറഫുദ്ദീൻ കണ്ണോത്ത് എന്നിവരെ കേരള ഗവർമെന്റ്നാ മനിർദ്ദേശം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളായ മലയാളികളുടെഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാമുഹ്യസാംസ്‌കാരിക സേവന കലാസാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘാടകരിൽ നിന്നുംതെരെഞ്ഞെടുക്കപെടുന്ന 177 പേരെയാണു സർക്കാർ ലോക കേരള സഭയിലേയ്ക്ക്‌നാമനിർദ്ദേശം ചെയ്യുന്നത്. ഇന്ത്യന് പൗരന്മാരും കേരളീയ പ്രവാസികളുമായ 177 പേരെ സര്ക്കാര് ലോകകേരള സഭയിലേക്ക് നാമനിര്‌ദേശം ചെയ്യും. രണ്ടുവര്ഷത്തിലൊരിക്കലെങ്കിലുംസഭ യോഗം ചേരും. ആദ്യം നാമനിര്‌ദേശം ചെയ്തവരുടെ കാലാവധികഴിയുമ്പോള് പുതിയ ആളുകളെ നാമനിര്‌ദേശം ചെയ്യും. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‌പ്പെടുത്തും.നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക
ലോക മലയാളി പ്രവാസികൾക്കായി കേരള സർക്കാർ രൂപീകരിച്ച ലോക കേരളസഭയിലേയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവാസി സംഘടനയായഒ.ഐ.സി.സിയുടെ കുവൈത്ത് ദേശിയ പ്രസിഡന്റും, നോർക്ക മുൻഡയറക്ടറുമായ വർഗ്ഗീസ് പുതുകുളങ്ങര, കെ.എം.സി.സി മുൻ പ്രസിഡന്റും,നോർക്ക ഡയറക്ടരുമായ ഷറഫുദ്ദീൻ കണ്ണോത്ത് എന്നിവരെ കേരള ഗവർമെന്റ്നാ മനിർദ്ദേശം ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളായ മലയാളികളുടെഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാമുഹ്യസാംസ്‌കാരിക സേവന കലാസാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘാടകരിൽ നിന്നുംതെരെഞ്ഞെടുക്കപെടുന്ന 177 പേരെയാണു സർക്കാർ ലോക കേരള സഭയിലേയ്ക്ക്‌നാമനിർദ്ദേശം ചെയ്യുന്നത്.
ഇന്ത്യന് പൗരന്മാരും കേരളീയ പ്രവാസികളുമായ 177 പേരെ സര്ക്കാര് ലോകകേരള സഭയിലേക്ക് നാമനിര്‌ദേശം ചെയ്യും. രണ്ടുവര്ഷത്തിലൊരിക്കലെങ്കിലുംസഭ യോഗം ചേരും. ആദ്യം നാമനിര്‌ദേശം ചെയ്തവരുടെ കാലാവധികഴിയുമ്പോള് പുതിയ ആളുകളെ നാമനിര്‌ദേശം ചെയ്യും.
പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‌പ്പെടുത്തും.നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക കേരള സഭ ചേരുക.പ്രവാസത്തിന്റെ സാധ്യതകള് എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നുംപ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭചർ്ച്ച ചെയ്യും.
മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ്‌സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ്‌നിര്‌ദേശിക്കുന്ന ഒരു പാര്‌ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതരസംസ്ഥാനങ്ങളില്‌നിന്ന് ഒരംഗം, ഗള്ഫ് രാജ്യങ്ങളില് നിന്ന് ഒരംഗം, യൂറോപ്പില്‌നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‌നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം.
വർഷങ്ങളായി കുവൈത്തിലെ പ്രവാസി മലയാളികൾക്കിടയിൽ നിസ്വാർത്ഥസേവനം നടത്തുന്ന ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുകുളങ്ങരരാഷ്ട്രീയ സാമൂഹ്യരംഗത്ത് സുപരിചിതനാണു, അദ്ദേഹത്തിന്റെനേതൃത്വത്തിലുള്ള കുവൈത്ത് ഒ.ഐ.സി.സി മാതൃകാപരമായ പങ്കാണുപ്രവാസിമലയാളികൾക്കിടയിലും കേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചുള്ളകാരുണ്യപ്രവർത്തനങ്ങളിലും വഹിക്കുന്നത്. വീടില്ലാത്തവർക്ക് വീട്
നിർമ്മിച്ചുനല്കുന്ന ഭവന പദ്ധതികൾ ഉൾപെടെ കുവൈത്ത് ഒ.ഐ.സി.സിനടത്തിവരുന്നു.
ലോക കേരള സഭയിലേയ്ക്കുള്ള നാമനിർദ്ദേശം സന്തോഷം പകരുന്നുവെന്നും, ഈസന്തോഷം കുവൈത്തിലെ പ്രവാസിമലയാളികളുമായി പങ്കുവയ്ക്കാൻആഗ്രഹിക്കുന്നതായും വർഗ്ഗീസ് പുതുകുളങ്ങര പറഞ്ഞു, കുവൈത്ത്ഒ.ഐ.സി.സിക്ക് ലഭിച്ച വലിയൊരംഗീകാരമായിട്ടാണു താൻ ഈ സ്ഥാനത്തെകാണുന്നതെന്നും ഏത് സ്ഥാനവും വലിപ്പചെറുപ്പമില്ലാതെ സമൂഹത്തിലെ
പാർശ്വവല്ക്കരിക്കപെട്ടവരുടെ സേവനത്തിനായി വിനിയോഗിക്കാനാണുതാല്പര്യമെന്നും തുടർന്നും കുവൈത്തിലെ മലയാളികൾക്കിടയിൽ കൂടുതൽക്ഷമയോടെ കരുത്തോടെ പ്രവർത്തിക്കാൻ അംഗീകാരം ഉപകാരപെടുമെന്നുംഅദ്ദേഹം പറഞ്ഞു