ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ സികടമ്പൂരാൻ അനുസ്മരണം നടത്തി. ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വബിജു ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേഷ് ബാബു മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി.

കെ സി കടമ്പൂരാൻ കണ്ണൂർ ജില്ലയിലെകോൺഗ്രസ്സിന് നൽകിയ സംഭാവനകളെ അദ്ദേഹം സ്മരിച്ചു .അബ്രഹാം മാലേത്ത്,സിദ്ദിഖ് അപ്പക്കൻ ,ഇസ്ഹാഖ് കണിയൊട്ട് ,പ്രകാശൻ എന്നിവർ അനുസ്മരണ
പ്രഭാഷണം നടത്തി .ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ശ്രീ എൽദോകുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷോബിൻ സണ്ണി നന്ദി രേഖപ്പെടുത്തി .