- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർദ്ധന കുടുബത്തിന് പ്രവാസലോകത്ത് നിന്നും സഹായഹസ്തം; ഒഐസിസി കുവൈറ്റും ഗ്ലോബൽ ഇന്റർനാഷണലും ചേർന്ന് ഏഴുലക്ഷം രൂപാ മുടക്കിൽ വീടൊരുക്കുന്നു
അകാലത്തിൽ പൊലിഞ്ഞ വർക്ക്‌ഷോപ്പ് ജീവനക്കാരൻ തുലാംപറമ്പ് നോർത്ത് ബിജു ഭവനത്തിൽ ബിജുവിന്റെ പറക്കമുറ്റാത്ത രണ്ടു കുട്ടികളും, രോഗിയായ അമ്മയും ഉൾപ്പെടുന്ന കുടുബത്തിന് ഏഴുലക്ഷം രൂപമുടക്കി സ്വപ്നഭവനം ഒരുക്കുന്നു. കുവൈറ്റ് ഒ ഐ സിസിയും ഗ്ലോബൽ ഇന്റർനാഷണലും സംയുക്തമായി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല നിർവ്വഹിച്ചു. ഭവനനിർമ്മാണത്തിന്റെ ആദ്യഗഡുവായ രണ്ട് ലക്ഷം രൂപ ശിലാസ്ഥപനചടങ്ങിൽ ബിജുവിന്റെ ഭാര്യ രജനിക്കു രമേഷ് ചെന്നിത്തല കൈമാറി. ഭവനനിർമ്മാണത്തിനും മറ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഗൾഫ് മലയാളികളിൽ മുൻപന്തിയിൽ നിൽക്കുന്ന കുവൈറ്റ് ഒ ഐ സിസിയും ഗ്ലോബൽ ഇന്റർനാഷണലും മാതൃകാപരമായപ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഒ ഐസിസി ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.കെപിസിസി സെക്രട്ടറി മന്നാർ അബ്ദുൾ ലത്തീഫ്, ഒ ഐ സിസി ഗ്ലോബൽ സെക്രട്ടറി എം. എ. ഹിലാൽ, ദേശീയജന: സെക്രട്ടറി വർഗ്ഗീസ ്‌ജോസഫ് മാരമൺ, എം.കെ.വിജയൻ, ജോൺ തോമസ്, വിജയമ്മ
അകാലത്തിൽ പൊലിഞ്ഞ വർക്ക്‌ഷോപ്പ് ജീവനക്കാരൻ തുലാംപറമ്പ് നോർത്ത് ബിജു ഭവനത്തിൽ ബിജുവിന്റെ പറക്കമുറ്റാത്ത രണ്ടു കുട്ടികളും, രോഗിയായ അമ്മയും ഉൾപ്പെടുന്ന കുടുബത്തിന് ഏഴുലക്ഷം രൂപമുടക്കി സ്വപ്നഭവനം ഒരുക്കുന്നു.
കുവൈറ്റ് ഒ ഐ സിസിയും ഗ്ലോബൽ ഇന്റർനാഷണലും സംയുക്തമായി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല നിർവ്വഹിച്ചു.
ഭവനനിർമ്മാണത്തിന്റെ ആദ്യഗഡുവായ രണ്ട് ലക്ഷം രൂപ ശിലാസ്ഥപനചടങ്ങിൽ ബിജുവിന്റെ ഭാര്യ രജനിക്കു രമേഷ് ചെന്നിത്തല കൈമാറി.
ഭവനനിർമ്മാണത്തിനും മറ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഗൾഫ് മലയാളികളിൽ മുൻപന്തിയിൽ നിൽക്കുന്ന കുവൈറ്റ് ഒ ഐ സിസിയും ഗ്ലോബൽ ഇന്റർനാഷണലും മാതൃകാപരമായപ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
ഒ ഐസിസി ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.കെപിസിസി സെക്രട്ടറി മന്നാർ അബ്ദുൾ ലത്തീഫ്, ഒ ഐ സിസി ഗ്ലോബൽ സെക്രട്ടറി എം. എ. ഹിലാൽ, ദേശീയജന: സെക്രട്ടറി വർഗ്ഗീസ ്‌ജോസഫ് മാരമൺ, എം.കെ.വിജയൻ, ജോൺ തോമസ്, വിജയമ്മ പുന്നർ മഠം, രാജേന്ദ്ര കുറുപ്പ്, തോമസ് കുരുവിള മേപ്രൽ, ഗിരീഷ് ചെന്നിത്തല എന്നിവർ സംസാരിച്ചു.