മെൽബൺ: ഓവർസീസ് രാഷ്ട്രീയത്തിൽ എല്ലാ കോൺഗ്രസുകാരും ഒരു കുടക്കീഴിൽ വന്ന് പ്രവാസി വോട്ടവകാശത്തിന്റെ നേട്ടം കൊയ്യുവാൻ സാധിക്കണമെന്നും അതിനായി പരമാവധി കോൺഗ്രസ് പ്രവർത്തകരെ ഒരുമിച്ചു കൂട്ടണമെന്നും കെപിസിസി സെക്രട്ടറി, എൻ. സുബ്രമണ്യൻ പറഞ്ഞു.

ഓസ്‌ട്രേലിയായിൽ പ്രവാസിയായി കഴിയുന്ന ഭൂരിഭാഗം മലയാളികളും ഐക്ക്യമുന്നണി കൂറുള്ളവരാണെന്നും അവരുടെ പ്രശ്‌നങ്ങളിൽ ഓഐസിസി സജീവമായി ഇടപെടണമെന്നും ഓവർസീസ് ഇന്ത്യൻ കൾച്ചറൾ കോൺഗ്രസ് നേതാക്കളായ ജോസ് എം ജോർജ്, ജോർജ് തോമസ് എന്നിവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാവ് ഷിബു കാക്കനാടൻ എൻ ജി ഓ അസോസിയേഷൻ ഭാരവാഹി ജിബി ഫ്രാങ്ക്‌ലിൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സോണൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ, സിഡ്‌നി പ്രസിഡന്റ് കോശി ജേക്കബ് ടെലഫോണിലൂടെ കെപിസിസി സെക്രട്ടറിയുമായി സംസാരിച്ചു.