മെൽബൺ: ഓ.ഐ.സി.സി ഓസ്‌ടേലിയായുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രധമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അനുസ്മരണം വളരെ വിപുലമായി നടത്തപ്പെട്ടു. ഗ്രീൻസ്ബറോ സെർബിയൻ ഹാളിൽ നടന്ന ചടങ്ങിൽ ഓ.ഐ.സി.സി ഓസ്‌ട്രേലിയ പ്രസിഡന്റ് ഹൈനസ്സ് ബിനോയി അദ്ധ്യക്ഷനായിരുന്നു. നെഹ്‌റു ജയന്തിയാഘോഷം മുൻ കെ.എസ്. യു പ്രസിഡന്റും തൃക്കാക്കരMLA യുമായ അഡ്വ. പിടി. തോമസ് ഉൽഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ നെഹ്‌റുവിന്റെ ചിന്തകളും പ്രവർത്തനങ്ങളും വളരെ പ്രസക്തമാണ് എന്ന് ഉൽഘാടന പ്രസംഗത്തിൽ പിടി. തോമസ് അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഓ. ഐ. സി.സി.യുടെ വെബ് സൈറ്റ് തൃത്താല യുവ MLA വി.ടി. ബൽറാം ഉൽഘാടനം ചെയ്തു. നെഹ്‌റു ജയന്തിയിൽ ധാരാളം കുട്ടികൾ ചാച്ചാ നെഹ്‌റുവിന്റെ വേഷത്തിൽ ഇന്ത്യൻ പതാകയുമായി വേദി നിറഞ്ഞപ്പോൾ സദസ്സ് ഹർഷാരവത്തോടെ അവരെ സ്വാഗതം ചെയ്തു. ഇവരായാരിക്കും നെഹ്‌റു ചിന്തകളുടെ വളരുന്ന സാക്ഷികളെന്ന് വി.ടി.ബൽറാം MLA പറഞ്ഞു. IHNA ,കൃപാ ഹെൽത്ത് എന്നിവർ പ്രായോജകരായിരുന്നു .

ചടങ്ങിന് ഓ.ഐ.സി.സി വിക്ടോറിയാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് സ്വാഗതവും അരുൺ ഗോപിനാഥൻ നന്ദിയും പറഞ്ഞു. ഓം ഐ.സി.സി. ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്‌കറിയ, ഓ. ഐ. സി.സി. സ്ഥാപക പ്രസിഡന്റ് ജോസ് എംജോർജ്, ജൂബി ജോർജ് എന്നിവർ പ്രസംഗിച്ചു. മറ്റ് സംഘടനകളുടെ പ്രാധിനിത്യം പ്രത്യേകം ചടങ്ങിന് കൊഴുപ്പേകി.

നെഹ്‌റു ജയ ന്തിയോടനുബന്ധിച്ച് ഓസ്‌ട്രേലിയായിൽ വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച ബിജോ കുന്നും പുറത്ത് ( CEO -IHNA)ഡോ. സജീവ് കോശി (OAM), ഡോ. രാഘവൻ ഉണ്ണി (ഓർത്തോ പീഡിക് സർജൻ), സജി മുണ്ടയ്ക്കൽ (ചെയർമാൻ എന്റെ ഗ്രാമം) എന്നിവരെ അഡ്വ പിടി. തോമസും വി.ടി.ബൽറാമും പൊന്നാടയണിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ പീ കോക്ക് ഇവന്റ്‌സ് ഒരുക്കിയ തട്ടുകട പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മനോജ് ഗുരുവായൂരിന്റെ നേതൃത്വത്തിൽ വളരെ അടുക്കും ചിട്ടയോടും കൂടെ ഒരുക്കിയ കലാമേളകൾ ചടങ്ങിന് കൊഴുപ്പേകി.