മെൽബൺ: ഓഐസിസി ഓസ്‌ട്രേലിയ ദേശീയ കമ്മറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റായി പൊതുപ്രവർത്തകനും ഓഐസിസി ന്യൂസ് ചീഫ് എഡിറ്ററുമായ  ജോസ് എം ജോർജിനെ തെരഞ്ഞെടുത്തു. ദേശീയ ജനറൽ സെക്രെട്ടറിയായി  ജോർജ് തോമസിനെയും ട്രെഷറാറായി ബിനോയ് പോളിനെയും ഓഐസിസി ഗ്ലോബൽ കമ്മറ്റിയിലേക്ക് ബൈജു  ഇലഞ്ഞിക്കുടിയെയും  ജിൻസൻ കുര്യനെയും സാജു പോളിനെയും തെരഞ്ഞെടുത്തു.

ഈ വർഷം അവസാനത്തോടെ എല്ലാ സംഘടന കൺവൻഷനുകളും, നവംബറിൽ ദേശീയ സമ്മേളനവും നടക്കും. കെ പി സി സി പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികളെ പങ്കെടുപ്പിക്കുമെന്നും ഓഐസിസി ഗ്ലോബൽ ഭാരവാഹികൾ ഇതിൽ പങ്കെടുക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.   

ഓഐസിസി മെമ്പർഷിപ്പെടുത്ത എല്ലാആളുകളുടെയും ഐഡന്റിറ്റി കാർഡു കളുടെ വിതരണം മെൽബണിൽ നടക്കും. ദേശീയ പ്രസിഡന്റായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട ജോസ് എം ജോർജ് തൊടുപുഴ സ്വദേശിയാണ്. കെ എസ് യു ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം മെൽബണിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ്. ഗ്ലോബൽ കമ്മറ്റി മെമ്പറും വൈസ് പ്രസിഡന്റുമായ  ബൈജു ഇലഞ്ഞിക്കുടി  യൂത്ത് കോൺഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറി ആയിരുന്നു.  ഓ ഐ സി സി ആഡ്‌ഹോക്  കമ്മറ്റി കൺവീനറും കൂടിയാണ് ബൈജു.  കെ എസ് യു സംസ്ഥാന കമ്മറ്റിയിൽ പ്രവർത്തിച്ച  ജിൻസൻ കുര്യനാണ് മറ്റൊരു ഗ്ലോബൽ കമ്മറ്റിയംഗം.  

ദേശീയ ജനറൽ സെക്രട്ടറി ജോർജ് തോമസ്, രണ്ടു തവണ റാന്നി കോളേജ് യൂണിയൻ ചെയർമാനായിരുന്നു. ദീർഘകാല  മലയാളി അസോസിയേഷൻ ഭാരവാഹിയായിരുന്ന ഈ നിയമ ബിരുദധാരി  ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് ഓഫ് വിക്ടോറിയ (എഫ് ഐ എ വി) യുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

ഓഐസിസി ദേശീയ കമ്മറ്റിയിലെ ഭാരവാഹികൾ നാട്ടിൽ അറിയപ്പെടുന്ന കോൺഗ്രസ്/യൂത്ത്‌കോൺഗ്രസ് പ്രവർത്തകരായിരുന്നു.  മഹേഷ് സ്‌കറിയാ കാൻബറ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ആണ്.  കൂടാതെ  കെ എസ് യു സംസ്ഥാന ഭാരവാഹിയായിരുന്നു.  ഷിബു കാക്കനാടൻ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു.  ജോജോ കുര്യൻ തൃശൂർ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പൂമല സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറും ആയിരുന്നു.