- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓ ഐ സി സി നോർക്ക ഹെൽപ്പ് ഡസ്‌ക്കുകൾക്ക് മികച്ച പ്രതികരണം
ദമ്മാം: ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കൻ പ്രവിശ്യയിൽ ദമ്മാം, അൽ കോബാർ, റഹിമ, ജുബൈൽ, അൽ ഹസ്സ, സിയാത് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു നടക്കുന്ന നോർക്ക ഹെൽപ്പ് ഡസ്‌ക്കുകൾക്ക് പ്രവാസികളിൽ നിന്നും മികച്ച പ്രതികരണമാനു ലഭിക്കുന്നത്. പ്രവാസി സുരക്ഷ പദ്ധതിയിൽ അംഗങ്ങൾ ആകാൻ ആഗ്രഹിക്കയും എന്നാൽ അതിനു സാഹചര്യം ഉണ്ടാകാത
ദമ്മാം: ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കൻ പ്രവിശ്യയിൽ ദമ്മാം, അൽ കോബാർ, റഹിമ, ജുബൈൽ, അൽ ഹസ്സ, സിയാത് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു നടക്കുന്ന നോർക്ക ഹെൽപ്പ് ഡസ്‌ക്കുകൾക്ക് പ്രവാസികളിൽ നിന്നും മികച്ച പ്രതികരണമാനു ലഭിക്കുന്നത്. പ്രവാസി സുരക്ഷ പദ്ധതിയിൽ അംഗങ്ങൾ ആകാൻ ആഗ്രഹിക്കയും എന്നാൽ അതിനു സാഹചര്യം ഉണ്ടാകാതിരുക്കുകയും ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓ ഐ സി സി നോർക്ക ഹെൽപ്പ് ഡസ്‌ക്കുകൾ തുറന്നത്.
യു ഡി എഫ് സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിയ ഒട്ടേറെ ക്ഷേമ പദ്ധതികൾ സാധാരണക്കാരിൽ എത്തിക്കുന്നതിൽ പ്രവാസി സംഘടനകൾ പരാജയപ്പെട്ടു എന്ന തിരിച്ചറിവിൽ നിനാണ് ഒ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്ന് റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു. സർക്കാർ നടപ്പിലാക്കിയിരിക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് പലരും ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താത്തത്. ക്ഷേമ പദ്ധതികൾ പൂർണ്ണമായും സാധാരണക്കാർക്ക് എത്തിച്ചു കൊടുക്കുക സർക്കാർ സേവനങ്ങളെക്കുറിച് അവരിൽ തിരിച്ചറിവ് ഉണ്ടാക്കുക എന്നിവയാണ് ഹെൽപ്പ് ഡസ്‌ക്കുകൾ ലക്ഷ്യം വെക്കുന്നത് . പൂർണ്ണമായും സൗജന്യമായി നൽകുന്ന ഈ സേവനം പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കണമെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.
ദമ്മാം ബദർ അൽ റാബിയിൽ നടന്ന ചടങ്ങിൽ ബദർ അൽ റാബി മാനേജിങ് ഡയരക്ടർ നിഹാൽ അഹമ്മദ് ഗ്ലോബൽ കമ്മിറ്റി അംഗം അബ്ദുൽ ഹമീദിൽ നിന്നും നോർക്ക ഫോം ഏറ്റുവാങ്ങി. റീജിണൽ പ്രസിഡണ്ട് ബിജു കല്ലുമല, ബൈജു കുട്ടനാട്, ചന്ദ്ര മോഹൻ, റഫീക്ക് കൂട്ടിലങ്ങാടി, ഹനീഫ് റാവുത്തർ, സക്കീർ ഹുസൈൻ, ഷാജി തൃശൂർ, ഹമീദ് ചാലിൽ, ശ്യാം പ്രകാശ്, ഹമീദ് കണിച്ചാട്ടിൽ, സന്തോഷ് തിരുവനന്തപുരം, ഷണ്മുഖൻ എന്നിവർ പങ്കെടുത്തു. ബൈജു കുട്ടനാട്, സക്കീർ ഹുസൈൻ എന്നിവർ ആണ് ദമാമിൽ ഹെൽപ്പ് ഡെസ്‌ക്കിനു നേതൃത്വം നൽകുന്നത്,