ഐസിസിയുടെ പ്രഥമ യൂത്ത് വിങ് പ്രസിഡണ്ട് ആയി നബീൽ നൈതല്ലൂർ നെ തിരെഞ്ഞെടുത്തു. ഐ ഐ സി സി റഹിമ ഏരിയകമ്മറ്റി പ്രസിഡണ്ട് ആയിരുന്നു നബീൽ. പുതിയതായി നിലവിൽ വന്ന റീജിണൽ കമ്മറ്റിയിൽ വൈസ് പ്രസിഡണ്ട് ആയി പരിഗണിക്കുന്നതിനിടെയാണ് യൂത്ത് വിങ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ, പി ടി അജയമോഹൻ എന്നിവരുടെ സാന്നിധ്യത്തിൽ കോബാർ ക്ലാസ്സിക് ഹോട്ടലിൽ നടന്ന ചടങ്ങിൽ റീജിണൽ കമ്മറ്റിയുടെ പുതിയ ഭാരവാഹികളോടൊപ്പം യുവജന വിഭാഗം കൺവീനറയെയും തിരഞ്ഞെടുത്തു. ഓ ഐ സി സി യുടെ സൗദിയിലെ ആദ്യത്തെ യൂത്ത് വിങ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപെട്ട നബീൽ നെ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല കെ പി സി സി സെക്രെട്ടറി പി ടി അജയമോഹൻ എന്നിവർ അനുമോദിച്ചു.