ജിദ്ദ: കേരളത്തിൽ വർഗീയ വിദ്വേഷം വളർത്തുകയും സാമുദായിക കലാപത്തിനു വഴിയൊരുക്കുകയും   ചെയ്യുന്ന വെള്ളാപ്പിള്ളി നടേശന്റെ വർഗീയ  യാത്ര  തടഞ്ഞു അയാളെ  അറസ്റ്റ്  ചെയ്യണമെന്നു ഓ ഐ സി സി ആവശ്യപ്പെട്ടു . മനുഷ്യത്വം  മരവിപ്പിക്കുന്ന, അറപ്പുളവാക്കുന്ന പ്രസ്താവനകളാണ്  അദ്ദേഹം  നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രക്ക് ജനശ്രദ്ധ കിട്ടാതെ  പാളിപ്പോയതുകൊണ്ടാണ് പ്രോകപനപരമായ ഇത്തരം പ്രസ്താവനകൾ  നടത്തുന്നത്. കേവലം അധികാരത്തിനും തന്റെ നിയമവിരുദ്ധ പ്രവര്ത്തനങ്ങളുടെ  സംരക്ഷണത്തിനും വേണ്ടി ,  സംഘപരിവാർ  അജണ്ടകൾ  നടപ്പാക്കാനുള്ള  'ശിഖണ്ഡി' യുടെ  റോളാണ് അദ്ദേഹം  ആടിതകർക്കുന്നതെന്നും പ്രസിഡന്റ്  കെ സി അബൂബക്കർ, ഷാജി  പെരുമ്പിലാവ്, നാസർ  പാണ്ടിക്കാട്, ജോജു മാത്യു, പി സി ഹംസ , സാമുവൽ തുടങ്ങിയവർ  പ്രസ്താവനയിൽ പറഞ്ഞു.