- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ പ്രതിപക്ഷ നേതാവ് അഡ്വ വി ഡി സതീശൻ എംഎൽഎയെ സ്വാഗതം ചെയ്തു ഒഐസിസി യുകെ
ഈ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് ഭലം 2021 may 2 ന് റിസൽട്ട് പുറത്ത് വന്നതിനു ശേഷം കോൺഗ്രസ്സിന് ഉണ്ടായ പരാജയങ്ങളുടെ കാരണങ്ങൾ വിലയിരുത്തി പരിഹാരമാർഗ്ഗം കാണുന്നതിന്റെ ഭാഗമായി KPCC യിൽ പല പ്രവർത്തക സമിതിയോഗങ്ങളും നടന്നു.എന്നാൽ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു കൊണ്ടു് തലമുറ മാറ്റം എന്ന ആവശ്യത്തെ കണക്കിലെടുത്തു കൊണ്ടു് കേന്ദ്രത്തിൽ നിന്നെത്തിയ നേതാക്കളുടെ നിരീക്ഷണഭലമായി VD സതീശൻ MLA യെ പ്രതിപക്ഷ നേതാവായി അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി പ്രഖ്യാപിച്ചിട്ടുള്ള ഈ തീരുമാനത്തെ OICC UK സ്വാഗതം ചെയ്യുന്നതായി OlCC UKവർക്കിങ്ങ് പ്രസിഡന്റ് KK മോഹൻ ദാസ് അറിയിച്ചു.
കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല നിയമസഭയിൽ നടത്തിയ പ്രവർത്തനം വളരെ മികച്ച രീതിയിൽ തന്നെ ആയിരുന്നു എങ്കിലും അതിനെ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനോ സാധാരണ ജനങ്ങൾക്കിടയിൽ ചർച്ചാ വിഷയമാക്കി മാറ്റുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം അമ്പെ പരാജയപ്പെട്ടിരുന്നു.
കോൺഗ്രസ്സിന്റെ ഇന്നത്തെ സാഹചര്യത്തിൽ കെട്ടുറപ്പുള്ള നേതൃത്വ സംവിധാനം പാർട്ടിക്ക് അനിവാര്യമാണ് അതിനാൽ കരുത്തും ആർജ്ജവവും ഇശ്ചാശക്തിയുമുള്ള ഒരു നേതാവിന്റെ കീഴിൽ അച്ചടക്കവും കെട്ടുറുപ്പോടുകൂടിയ KPCC നേതൃത്വ സംവിധാനം കൂട്ടിയേ മതിയാകു എങ്കിൽ മാത്രമെ പുതിയ പ്രതിപക്ഷ നേതാവിന് ശോഭിക്കാൻ കഴിയൂ
പാർട്ടിയുടെ ശബ്ദം ഒരൊറ്റ നേതാവിൽ കൂടി മാത്രം ആകണം എങ്കിൽ മാത്രമേ അണികൾ അനുസരിക്കുകയുള്ളു. പലപ്പോഴായി പല നേതാക്കളും പല തരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തി പാർട്ടിയെ ദുർബ്ബലപെടുത്തിയാണ് പാർട്ടി തകർന്നടിഞ്ഞത്:
അതോടൊപ്പം പാർട്ടിയുടെ പോഷക സംഘടനകളേയും ശക്തിപ്പെടുത്തിക്കൊണ്ടു്, പാർട്ടിയുടെ താഴേതട്ടായ ബൂത്ത്തലം മുതൽ മുകളിലേക്ക് അഴിച്ച് പണി നടത്തി പ്രവർത്തന മികവുള്ളവരെ ഗ്രൂപ്പ് നോക്കാതെ ജനസ്വാധീനമുള്ള പ്രവർത്തന മികവ് കാട്ടി പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ നൽകിയും പാർട്ടിയിൽ പുനഃസംഘട ഉണ്ടാവണം ഇതിലൂടെ പാർട്ടിക്ക് കരുത്ത് വർദ്ധിക്കുകയും അടുത്ത ഇലക്ഷനെ നേരിടുവാൻ കരുത്ത് ആർജ്ജിക്കുകയും ചെയ്യും വൈകി ആണങ്കിലും പാർട്ടിയിൽ തലമുറ മാറ്റം നടത്തുവാൻ AlCC എടുത്ത തീരുമാനത്തെ OICC UK കമ്മറ്റി അഭിനന്ദിച്ചു.
OICC നേതാക്കളായ ജോയിസ് ജയിംസ്, വിനോദ് ചന്ദ്രൻ ,Dr. ജോഷി ജോസ്, അൾസാർ അലി, സുജുഡാനിയേൽ, നോയിച്ചൻ അഗസ്റ്റിൻ, ബിബിൻ കുഴിവേലിൽ, ബേബിക്കുട്ടി ജോർജ്, അപ്പാ ഗഫൂർ, പുഷ്പരാജ്, രാജേഷ് പാട്ടേൽ,സണ്ണി ലൂക്കോസ്, ജൻസൺ, വിൽസൺ, ഷാജി ആനന്ദ്, സോണി ചാക്കോ,എന്നിവർ പുതിയ പ്രതിപക്ഷ നേതാവിന് ആശംസകൾ അറിയിച്ചു.