- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതാവ് എ.സി ജോസിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി യു.കെ അനുശോചിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും വീക്ഷണം ചീഫ് എഡിറ്ററുമായ എ.സി. ജോസിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു.കെ ദേശീയ കമ്മറ്റി അനുശോചിച്ചു. കെ.എസ്.യുവിന്റെ സ്ഥാപക നേതാവ്, പ്രസിഡന്റ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയർ, നിയമസഭാ സ്പീക്കർ, എംപി എന്നീ നിലകളിൽ കോൺഗ്രസ് പാർട്ടിക്കും രാജ്യത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ മഹദ് വ്യക്തിത്വമാ
മുതിർന്ന കോൺഗ്രസ് നേതാവും വീക്ഷണം ചീഫ് എഡിറ്ററുമായ എ.സി. ജോസിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു.കെ ദേശീയ കമ്മറ്റി അനുശോചിച്ചു. കെ.എസ്.യുവിന്റെ സ്ഥാപക നേതാവ്, പ്രസിഡന്റ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയർ, നിയമസഭാ സ്പീക്കർ, എംപി എന്നീ നിലകളിൽ കോൺഗ്രസ് പാർട്ടിക്കും രാജ്യത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ മഹദ് വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് സംയുക്ത അനുശോചനക്കുറിപ്പിൽ ഒ.ഐ.സി.സി യു.കെ ദേശീയ നേതാക്കൾ അറിയിച്ചു.
ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്‌സൺ ജോർജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ്, തോമസ് പുളിക്കൽ, പോൾസൺ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ജോൺസൺ കെ.എസ്, ബിനു കുര്യാക്കോസ്, അനു ജോസഫ്, അഡ്വ. ജെയ്?സൺ ഇരിങ്ങാലക്കുട, അഡ്വ. റെൻസൺ സഖറിയാസ് തുടിയംപ്ലാക്കൽ, സോബൻ ജോർജ്, കുമാർ സുരേന്ദ്രൻ, അഡ്വ. ജിജോ സെബാസ്റ്റ്യൻ, റെഞ്ചി വർക്കി, ഡോ. സിബി വേകത്താനം, കെ.എസ് ചെറിയാൻ എന്നിവർ അനുശോചിച്ചു.