ലണ്ടൻ: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ അഞ്ചു വർഷക്കാലം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ലഭിക്കുവാൻ, യുഡിഎഫ് വിജയം അനിവാര്യമായതിനാൽ യുഡിഎഫ് സ്ഥാനാർത്ഥികളെ മുഴുവൻ വിജയിപ്പിക്കുവാൻ പ്രവാസി സമൂഹം രംഗത്തിറങ്ങുന്നതിന്റെ ഭാഗമായി ഒഐസിസി യുകെ തെരഞ്ഞെടുപ്പ് കൺവൻഷൻ ലണ്ടനിൽ നാളെ ഈസ്റ്റ്ഹാം ഉദയാ റെസ്റ്റോറന്റിൽ വച്ച് വൈകിട്ട് നാലു മണി മുതൽ എട്ടുമണി വരെ നടത്തപ്പെടുന്നു. അക്രമവും അസഹിഷ്ണുതയും വർഗ്ഗീയ ഫാസിസവും അധിനിവേശവുമല്ല നാടിനാവശ്യം. സഹിഷ്ണുതയോടെ, മതസൗഹാർദ്ദത്തോടെ, സമാധാനത്തോടെ, സഹവർത്തിത്തോടെ നന്മയുടെ കൂട്ടായ്മ കേട്ടിയുയർത്തുന്നതിലൂടെ മാത്രമേ യഥാർത്ഥമായ സാമൂഹ്യ വികസനം സാധ്യമാവുകയുള്ളൂ. ഇതിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യമുന്നണിക്ക് മാത്രമേ സാധികുക്കയുള്ളൂ. ഒട്ടനവധി വികസന പ്രവർത്തനങ്ങളും അഗതികൾക്കും അശരണർക്കും ആശ്വാസമേകിയ ഉമ്മൻ ചാണ്ടി സർക്കാരിനു ശക്തി പകരാനാണ് യുഡിഎഫ് സാരഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒഐസിസി യുകെ പ്രചാരണ പരിപാടികൾക്ക് ലണ്ടനിൽ തുടക്കം കുറിക്കുന്നത്.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യ മുഴുവൻ ഉറ്റു നോക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ ബഹുഭൂരിപക്ഷം വോട്ടുകളോടെ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ജാതി മത വർഗ്ഗീയ ശക്തികൾക്കും അക്രമരാഷ്ട്രീയത്തിന്റെ വക്താക്കൾക്കുമെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിപ്പിക്കേണ്ടത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ മുഴുവൻ വികസന പദ്ധതികൾക്കും ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കും ജനങ്ങൾ നൽകുന്ന അംഗീകാരമായിരിക്കും ഈ തിരഞ്ഞെടുപ്പ്.

അഴിമതിക്കെതിരെ പോരാടുന്നുവെന്നു പറയുന്ന സിപിഎമ്മും ഇടതുപക്ഷവും, അച്യുതാനന്ദൻ തന്നെ കേസ് നടത്തി ജയിലിലാക്കിയ ആർ ബാലകൃഷപിള്ളയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് വേദി പങ്കിട്ട് യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് അച്യുതാനന്ദന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ പാപ്പരത്തമാണ്. അതുപോലെ ജനദ്രോഹ നടപടികളിലൂടെയും സാമുദായിക സ്പർദ്ധ വളർത്തുന്ന പ്രഖ്യാപനങ്ങളിലൂടെയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന എൻഡിഎ സർക്കാർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ജനങ്ങളിൽ നിന്നും അകന്നു കഴിഞ്ഞു. മതേതരത്വത്തിൽ അധിഷ്ടിതമായ ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ തിരികെക്കൊണ്ട് വരാൻ രാജ്യത്ത് കോൺഗ്രസ്സ് അധികാരത്തിൽ തിരിച്ച് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ വൻ പദ്ധതികളുടെ പൂർത്തീകരണത്തിനും അടിസ്ഥാന ജനവിഭാഗങ്ങൾക്കായുള്ള ജനക്ഷേമ പ്രവർത്തനങ്ങൾക്കും യുഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണ്.

ലണ്ടനിൽ ഒഐസിസി യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ യുകെയിലുള്ള മുഴുവൻ ഒഐസിസി നേതാക്കളും, പ്രവർത്തകരും, യുഡിഎഫ് അനുഭാവികളും യുകെയിലെ നല്ലവരായ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് ഒഐസിസി യുകെ നാഷണൽ കമ്മിറ്റി നേതൃത്വം അഭ്യർത്ഥിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Udaya Restaurant, 105 Katherine Road, East Ham, London E6 1ES

കൂടുതൽ വിവരങ്ങൾക്ക്
ലക്‌സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ (ഇലക്ഷൻ ഇൻ ചാർജ്) - 07834545818, ടി. ഹരിദാസ് (കൺവീനർ) - 07775833754, ഗിരി മാധവൻ - 07932928363, ബിബിൻ കുഴിവേലിൽ - 07492064187, സുജു ഡാനിയേൽ - 07872129697, വിനോദ് ചന്ദ്രൻ - 07949830829, ജോയിസ്സ് പള്ളിക്കമയലിൽ - 07832374201, ബിജു കോശി - 07723485882, ബെന്നിച്ചൻ മാത്യു - 07877331421, ഡോ. ജോഷി തെക്കേകുറ്റ്, സുനിൽ രവീന്ദ്രൻ - 07427105530, ടോണി ചെറിയാൻ - 07889033062, ആന്റണി മാത്യു - 07939285457, ബേബി കുട്ടി ജോർജ് - 07961390907, സുനു ദെത്ത് - 07748222017, ജവഹർ ചന്ദ്രരാജൻ - 07426823210