- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി യു.കെ അനുശോചിച്ചു
ആദർശതയുടെ പ്രതിരൂപവും രാഷ്ട്രീയ പ്രബുദ്ധതയുടെയും നന്മയുടെയും ആൾരൂപവുമായിരുന്നു സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തിലൂടെ കേരള സംസ്ഥാനത്തിനും കോൺഗ്രസ് പാർട്ടിക്കും കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു. കേരള രാഷ്ട്രീയത്തിലെ ഒരു വേറിട്ട വെക്തിത്വം, കോൺഗ്രസിനു
ആദർശതയുടെ പ്രതിരൂപവും രാഷ്ട്രീയ പ്രബുദ്ധതയുടെയും നന്മയുടെയും ആൾരൂപവുമായിരുന്നു സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തിലൂടെ കേരള സംസ്ഥാനത്തിനും കോൺഗ്രസ് പാർട്ടിക്കും കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു. കേരള രാഷ്ട്രീയത്തിലെ ഒരു വേറിട്ട വെക്തിത്വം, കോൺഗ്രസിനുള്ളിലെ തിരുത്തൽ ശക്തി, ആരോടും സൗമ്യമായ പെരുമാറ്റം, എല്ലാവർക്കും ഒരു പോലെ സ്വീകാര്യനുമായ നേതാവായിരുന്നു അദ്ദേഹമെന്ന് ദേശീയ പ്രസിഡന്റ് ജെയ്‌സൺ ജോർജ് കെപിസിസിക്ക് അയച്ച അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
സഹപ്രവർത്തകരെ ഒരിക്കലും മറക്കാതെ എന്നും ആത്മബന്ധം കാത്തു സൂക്ഷിച്ചിരുന്ന മഹദ്‌വ്യക്തിത്വമായിരുന്നു ജി. കാർത്തികേയനെന്നു അദ്ദേഹം കെ.എസ്.യു പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ ഒപ്പം സംസ്ഥാന ട്രഷററായി പ്രവർത്തിച്ചിട്ടുള്ള തമ്പി ജോസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിദ്യാർത്ഥി ജീവിതം മുതലുള്ള ബന്ധം മരണം വരെയുള്ള കാലത്ത് സഹപ്രവർത്തകരോട് കാത്തു സൂക്ഷിക്കുന്നതിനു അദ്ദേഹത്തിനു സാധിച്ചിരുന്നുവെന്നും തമ്പി ജോസ് ചൂണ്ടിക്കാട്ടി.
ജി. കാർത്തികേയന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി യു.കെ ദേശീയ ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, തോമസ് പുളിക്കൽ, പോൾസൺ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണപിള്ളൈ, കെ.എസ് ജോൺസൺ, ബിനു കുര്യാക്കോസ്, അനു ജോസഫ് കലയന്താനം, ബെന്നി പോൾ, ഡോ. സിബി വേകത്താനം, വിവിധ റീജണുകളുടെ പ്രസിഡന്റുമാരായ അഡ്വ. ജെയ്‌സൺ ഇരിങ്ങാലക്കുട, അബ്രാഹം ജോർജ്, അഡ്വ. റെൻസൺ സഖറിയാസ്, റെഞ്ചി വർക്കി, സോബൻ ജോർജ് തലയ്ക്കൽ, ടോണി ചെറിയാൻ, അഡ്വ. ജിജോ സെബാസ്റ്റ്യൻ, ചെറിയാൻ സ്‌ക്കറിയ കുതിരവേലിൽ, തോമസ് ജോർജ്, സോജൻ മണിയിരിക്കൽ, ടാജ് തോമസ്, ടോജോ ഫ്രാൻസിസ് എന്നിവരും അനുശോചിച്ചു.
സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തിൽ ഈസ്റ്റ് മിഡ്‌ലാന്റ്‌സ് കമ്മറ്റി അനുശോചിച്ചു
നോട്ടിങ്ങ്ഹാം: കോൺഗ്രസിന്റെ സമുന്നത നേതാവും മുന്മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി യു.കെ ഈസ്റ്റ് മിഡ്‌ലാന്റ്‌സ് റീജണൽ കമ്മറ്റി അനുശോചിച്ചു. പ്രസിഡന്റ് അഡ്വ. ജെയ്‌സൺ ഇരിങ്ങാലക്കുട, ഭാരവാഹികളായ മനു സഖറിയ, വർഗീസ് തെക്കിനിയത്ത്, സോണി ജോർജ്, ജോർജ് ജോസഫ്, മനോജ് വാണിയപ്പുരയ്ക്കൽ, റെജി മാത്യു പുതിയിടം, ബെന്നി പോൾ, വിവിധ കൗൺസിൽ കമ്മറ്റി പ്രസിഡന്റുമാരായ ടോജോ പെട്ടയ്ക്കാട്ട്, ബൈജു മേനാച്ചേരി, ഒ.ജി. സുരേഷ്‌കുമാർ, പി.ബി. ഹരിദാസ് എന്നിവർ അനുശോചിച്ചു.
ജി.കാർത്തികേയന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി യു.കെ നോർത്ത്‌വെസ്റ്റ് റീജിയൻ അനുശോചിച്ചു
മാഞ്ചസ്റ്റർ കേരള നിയമസഭാ സ്പീക്കറും, മുൻ മന്ത്രിയുമായിരുന്ന ജി. കാർത്തികേയന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി യു.കെ നോർത്ത്‌വെസ്റ്റ് റീജിയൻ അനുശോചിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ എല്ലാക്കാലത്തെയും മാതൃകാ നേതാക്കളിൽ ഒരാളായിരുന്നു കാർത്തികേയനെന്നും അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് എന്നും തീരാനഷ്ടമാനെന്നും യോഗം വിലയിരുത്തി. യോഗത്തിൽ അഡ്വ. റെൻസൻ തുടിയൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പോൾസൺ തോട്ടപ്പള്ളിൽ, ഡോ. സിബി വേകത്താനം, ഷീജോ വാറിങ്ങ്ടൻ, ബിജു ജോൺ, ചാക്കോ ലൂക്ക്, ബേബി സ്റ്റീഫൻ, കുര്യൻ ജോർജ്, പുഷ്പരാജ് വയനാട് തുടങ്ങിയവർ സംസാരിച്ചു.