ആലപ്പുഴയിൽ സി പി എം ഗുണ്ടകളുടെ വെട്ട് ഏറ്റ് മരിച്ച് വീണ കോൺസ്ഗ്രസ് പ്രവർത്തകനായ സുനിൽ കുമാറിന്റെ നിര്യാണത്തിൽ ഓ ഐ സി സി യൂത്ത് വിങ് ദേശീയ കമ്മിറ്റി അനുശൊചനം രേഖപ്പെടുത്തുന്നു .കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാതെ ആശയത്തെ ആശയം കൊണ്ട് നേരിടാതെ വാളു കൊണ്ട് നേരിടുന്ന സി പി എം ന്റെ കലാപ രാഷ്ട്രീയത്തെ ജനാധിപത്യ കേരളം ബാലറ്റിലൂടെ മറുപടി നൽകും.

രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുക എന്ന ശൈലിയിൽ തന്നെ സി പി എം തുടരുന്നു എന്നതിന്റെ തെളിവാണ് സുനില കുമാറിന്റെ മരണം. ഭാര്യയുടെയും അമ്മയുടെയും മുന്നില് വച്ചാണു സുനില കുമാറിനെ വെട്ടി കൊന്നത് .സി പി എം ന്റെ അക്രമ കൊലപാതക രാഷ്ട്രീയം തികച്ചും അപലപനീയമാണ്. ഇതിനെതിരെ ജനാതിപത്യ വിശ്വാസികൾ ഒന്നടങ്കം പ്രതികരിക്കണമെന്ന് ഓ ഐ സി സി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം,ജനറൽ സെക്രട്ടറി ലിജോ മാത്യു എന്നിവർ വാർത്തകുറിപ്പിലൂടെ അറിയിച്ചു. സുനിൽ കുമാറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഓ ഐ സി സി യൂത്ത് വിങ് പങ്ക് ചേരുന്നു