കുവൈറ്റ് സിറ്റി: ഒഐസിസി യൂത്ത് വിങ്ങിന്റെ നേത്രത്വത്തിൽ രാഷ്ട്രീയവിശദീകരണ യോഗം നടത്തപ്പെട്ടു. ആലുവ എംഎൽഎ അൻവർസാദത്ത് ഉൽഘാടനം ചെയ്ത ചടങ്ങിൽ യൂത്ത് വിങ് പ്രസിഡന്റ്ജോബിൻ ജോസ് അധ്യക്ഷം വഹിച്ചു.

യോഗത്തിൽ ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടി, ചന്ദ്ര മോഹൻ, ഇല്ല്യാസ്, ഷോബിൻ, ബിനോയ്,മജ്ജീദ് എന്നിവർ ആശംസ പ്രസംഗം നടത്തി. യോഗത്തിൽ സെക്രട്ടറി ഷബീർകൊയിലാണ്ടി സ്വാഗതവും, ട്രഷറർ ബൈജു പോൾ നന്ദി രേഖപ്പെടുത്തി.