മനാമ : 2010 ൽ  ശബരിമലക്ക്  പോവുകയായിരുന്ന വഹാനം അപകടത്തിൽ പെട്ട്  ശരീരം തളർന്ന  തൃശ്ശൂർ  ജില്ലയിലെ കരുപ്പടന്ന കടലായി സ്വദേശി  ശ്രീജിത്തിനു(26)  ബഹ്‌റൈൻ  ഒഐസിസി യൂത്ത്  വിങ് ധന സഹായം നൽകി  25000 രൂപയുടെ അടിയന്തിര  സഹായവും 75000 രൂപയുടെ തുടർചികിൽസ ധനസഹായവുമാണ്  നൽകിയത്.

കടലായി സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ  നടന്ന ചടങ്ങിൽ ഒഐസിസി  യൂത്ത്  വിങ്  പ്രസിഡന്റ്  ഇബ്രാഹിം അദ് ഹം   സഹായം കൈമാറി.കെ പി സി സി  ജനറൽ സെക്രട്ടറി എം പി ജാക്‌സൺ  ഉദ്ഘാടനം നിർവ്വഹിച്ചു. സാബു കണ്ടത്തിൽ അധ്യക്ഷത പരിപാടിയിൽ വെള്ളാങ്ങല്ലൂർ   ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ്  ഇ വി  സജീവ് ,പഞ്ചായത്ത്  മെംബർമാരായ പി കെ എം അഷ്‌റഫ്,കെ എച് അബ്ദുന്നാസർ ,എം കെ മോഹനൻ ,എം ബി അന്നാസ്, സോഷ്യൽ വെൽഫയർ സൊസൈറ്റി മെംബർമാരായ  ഷഫീർ കരുമാത്ര  ഫാസിൽ സലിം എന്നിവരും സംസാരിച്ചു

ശരീരം ആകെ തളർന്ന  ഈ യുവാവിന്റെ  കുടുംബം ലക്ഷങ്ങൾ കടബാധ്യതയിലാണ് .ജപ്തി ഭീഷണി നേരിടുന്ന ഈ കുടുംബത്തെ സഹായിക്കാൻ സന്മനസ്സുള്ളവർ മുന്നോട്ട് വരണമെന്ന്  അഭ്യർത്ഥിക്കുന്നു.

ശ്രീജിത്തിന്റെ നമ്പർ  : 0091 94 46 81 88 48