മനാമ: ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപിന്റെ ഉദ്ഘാടനം ബുദൈയ ചാരിറ്റി സൊസൈറ്റി സെക്രട്ടറി മുഹമ്മദ് അൽ ഖലീഫ നിർവഹിച്ചു. ബുദൈയ പ്രദേശത്തുനിന്ന് ഇരുനൂറോളം പ്രവാസി തൊഴിലാളികൾ ക്യാംപിൽ പങ്കെടുത്തു.

ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽനിന്ന് 10 പേരടങ്ങുന്ന മെഡിക്കൽ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി. ക്യാംപിൽ സൗജന്യ മരുന്നു വിതരണവും തുടർ ചികിത്സയ്ക്കുള്ള ഡിസ്‌കൗണ്ട് കാർഡും നൽകി.