മനാമ: ബഹ്‌റിൻ ഒഐസിസി യൂത്ത് വിംഗിന്റെ പ്രവർത്തനം കോൺഗ്രസ്സ് അനുഭാവികളായ യുവാക്കളുടെ ഇടയിൽ സജീവമാക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യുവാക്കളെ കൂടുതൽ പങ്കാളികളാക്കുന്നതിനും അരാഷ്ട്രീയവാദം, മതമൗലികവാദം തുടങ്ങി സമൂഹത്തിൽ ആപത്ത് വിതയ്ക്കുന്ന പ്രവണതകളിൽ നിന്നും യുവാക്കളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി ഒഐസിസി യൂത്ത് വിങ് ബഹ്‌റൈനിലെ എല്ലാ ഏരിയകളിലും ഏരിയാ കമ്മിറ്റികൾ രൂപീകരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ആദ്യമായി ഒഐസിസി യൂത്ത് വിങ് 25 അംഗ ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചത്.

ഇന്നലെ രാത്രി ബാങ്കോക്ക് റെസ്റ്റോറന്റ് ഹാളിൽ യൂത്ത് വിങ് ദേശീയ പ്രസിഡന്റ് ഇബ്രാഹിം അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന രൂപീകരണയോഗത്തിൽ ഒഐസിസി ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബിനു കുന്നന്താനം, ഗ്ലോബൽ കമ്മിറ്റി മെമ്പർ വികെ സെയ്താലി, ദേശീയ ജനറൽ സെക്രട്ടറിയും യൂത്ത് വിംഗിന്റെ സംഘടന ചാർജ്ജുള്ള ബോബി പാറയിൽ, ജനറൽ സെക്രട്ടറി രഞ്ജിത്ത് പുത്തൻപുരക്കൽ, വെൽഫയർ സെക്രട്ടറി മനു മാത്യു, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ജയിംസ്, ഒഐസിസി എറണാകുളം ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, എംഎം മൊയ്തീൻ യൂത്ത് വിങ് നേതാക്കളായ സുനിൽ കെ ചെറിയാൻ, സൈഫിൽ മീരാൻ, അൻസിൽ അസീസ്, ഷൈജു, അനീഷ് ജോസഫ്, അനു ബി കുറുപ്പ് എന്നിവർ സംസാരിച്ചു. ബോബി പാറയിൽ സ്വാഗതവും ലിജോ പുതുപ്പള്ളി നന്ദിയും പറഞ്ഞു.

ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ: പ്രസിഡന്റ്: ഫിറോസ് നങ്ങരകത്ത്, വൈസ് പ്രസിഡന്റ്: ഡിജി കെ പാപ്പച്ചൻ, വിനു കരിവെള്ളൂർ, ജനറൽ സെക്രട്ടറി ഉല്ലാസ് ശശിധരൻ, റാഷീദ് കങ്കോൽ, ട്രഷറർ: ഹസ്സൻ, സെക്രട്ടറി: പ്രതീക്ഷ് അഴീക്കോട്, മുഷ്താക്ക്,
വെൽഫയർ സെക്രട്ടറി: മൂസ, കൾച്ചറൽ സെക്രട്ടറി: അഷ്ഫാക്ക് ചിറമ്മൽ, സ്പോർട്സ് സെക്രട്ടറി: ഷോബിൻ, അസി. ട്രഷറാർ: മൻസൂർ,
ഓഡിറ്റർ: അൻസാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ: രാജേന്ദ്രൻ, ആഷിദ്, ഷഹിൻ, സലാം, ശ്യാം ഷറഫ്, ഫൈസൻ, സക്കീർ, സഫീർ, ഷിജു റിസ്മാൻ, റിഷിൻ