- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനിക നീക്കത്തിന് റഷ്യ മുതിർന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു; 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന വില; ഓഹരി വിപണിയും ഇടിഞ്ഞു; യുദ്ധം നീളുന്നത് ലോക സാമ്പത്തിക ക്രമത്തെ ബാധിക്കുമെന്ന് ഉറപ്പ്
മുംബൈ: യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ വിപണിയിൽ കനത്ത നഷ്ടം. നിഫ്റ്റി 16,600നും സെൻസെക്സ് 56,000നും താഴേയ്ക്കുപതിച്ചു. ഏഴാമത്തെ ദിവസമാണ് വിണി നഷ്ടത്തിൽ തുടരുന്നത്. എണ്ണ വിലയും കുതിച്ചുയരുകയാണ്. ആഗോള വിപണികളിൽ എല്ലാം അനിശ്ചിതത്വം പ്രകടമാണ്.
സെൻസെക്സ് 1426 പോയന്റ് താഴ്ന്ന് 55,805ലും നിഫ്റ്റി 407 പോയന്റ് നഷ്ടത്തിൽ 16,655ലുമാണ് വ്യാപാരം ആരംഭിച്ചത്. സൈനിക നീക്കത്തിന് റഷ്യ മുതിർന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു. 2014നുശേഷം ഇതാദ്യമായാണ് എണ്ണവില 100 ഡോളർ കടക്കുന്നത്. യുപിഎൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ പ്രധാനമായും നഷ്ടത്തിൽ. നെസ് ലെ മാത്രമാണ് നേരിയ നേട്ടത്തിലുള്ളത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. മൂന്നുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
യുപി, പഞ്ചാബ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്രസർക്കാർ എണ്ണക്കമ്പനികളോട് വില ഉയർത്തരുതെന്ന് അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് വില കൂടാത്തത്. വോട്ടെടുപ്പ് കഴിഞ്ഞാൽ ഈ നിയന്ത്രണം മാറും. പിന്നാലെ വില കൂട്ടാനും തുടങ്ങും. മാർച്ച് ഏഴിനാണ് അവസാനഘട്ട പോളിങ്. തൊട്ടുപിന്നാലെ പെട്രോൾ, ഡീസൽ വില ലീറ്ററിന് 7-8 രൂപ വരെ വർധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
യൂറോപ്പിൽ യുദ്ധം നീണ്ടാൽ ഡോളറിന് 150 രൂപയോളം ക്രൂഡ് ഓയിൽ ബാരലിന് വിലയ ഉയരും. അങ്ങനെ വന്നാൽ പെട്രോൾ വില ഇന്ത്യയിൽ 150 ആകാനും സാധ്യതയുണ്ട്. അസംസ്കൃത എണ്ണവില ഒരു ഡോളർ ഉയരുമ്പോൾ ശരാശരി 70-80 പൈസയുടെ വർധനയാണ് എണ്ണയുടെ ചില്ലറവിൽപ്പന വിലയിൽ ഉണ്ടാകാറുള്ളത്. യഥാർഥ വിലയും ചില്ലറ വിലയും തമ്മിലുള്ള അന്തരം വർധിക്കുന്നത് എണ്ണക്കമ്പനികൾക്കു തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ വില കൂടുമെന്ന് ഉറപ്പാണ്.
യുക്രെയ്ൻ പ്രതിസന്ധി വഷളായാൽ വരും മാസങ്ങളിലും ഇന്ധനവില വർധന ഉയർന്നുതന്നെ നിൽക്കും. യുഎസ്-ഇറാൻ ചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്നുള്ള എണ്ണ വിപണിയിൽ എത്തിയെങ്കിൽ മാത്രമേ പ്രതിസന്ധിക്കു പരിഹാരമാകുകയുള്ളൂ. യുക്രൈയിനിലെ സംഘർഷത്തോടെ ആഗോള വിപിണിയിൽ എണ്ണ വില ഉയരുകയാണ്. ഇതിന്റെ പ്രതിഫലനം രാജ്യത്തുമുണ്ടാകും. അങ്ങനെ വന്നാൽ രൂക്ഷമായ വിലക്കയറ്റത്തിന് സാധ്യത തെളിയും. യൂറോപ്പിനെ ആകെ ആശങ്കയിലാക്കുന്ന യുദ്ധം മുന്നിലുള്ളതാണ് ഇതിന് കാരണം. കോവിഡിൽ ആടി ഉലയുന്ന സമ്പദ് വ്യവസ്ഥയ്ക്ക് തീർത്തും തിരിച്ചടിയാണ് പുതിയ യുദ്ധ സാഹചര്യം.ു.
ഇന്ധന വില ആഗോള തലത്തിൽ പലവട്ടം ഉയർന്നു. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാരണം എണ്ണ വില ഇന്ത്യയിൽ ഉയർത്തിയില്ല. വോട്ടെടുപ്പ് കഴിയുമ്പോൾ കഥ മാറും. പിന്നെ ആഗോള വിപണിയിലെ ചാഞ്ചാട്ടം ഇന്ത്യയിലെ പെട്രോൾ ഡീസൽ വിലയിലും പ്രതിഫലിക്കും. അധിക നികുതികൾ സർക്കാരുകൾ വേണ്ടെന്ന് വച്ചാലും വില കുതിച്ചുയരാനാണ് സാധ്യത. കോവിഡിനു ശേഷമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ ഇതു ബാധിച്ചേക്കാം. പണപ്പെരുപ്പം ഉയരുമെന്നതാണ് മറ്റൊരു ഭീഷണി. പെട്രോളിന് വില വർധിക്കുമ്പോൾ അവശ്യവസ്തുക്കളുടെ വില ഉയരും. യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചുവെന്ന് അമേരിക്ക പറയുന്നു. യുദ്ധം ആരംഭിച്ചാൽ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് മേൽ ഉപരോധമേർപ്പെടുത്തും. ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് ലോകത്തെ എത്തിക്കും.
ഇറാനിൽനിന്ന് എണ്ണ വിപണിയിലെത്തിത്തുടങ്ങിയാലും റഷ്യയിൽനിന്നുള്ള ലഭ്യതക്കുറവ് പരിഹരിക്കാനാകില്ല. ഏപ്രിൽ, മെയ് മാസങ്ങളിലായി അഞ്ചു ലക്ഷം ബാരൽ അധിക എണ്ണ ഇറാനിൽനിന്നെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റഷ്യ-യുക്രൈൻ സംഘർഷം. ഇത് ആഗോള എണ്ണവില കുറയ്ക്കാനുള്ള ശ്രമത്തിന് വലിയ തിരിച്ചടിയാണ്. 2008 ജൂലായിൽ അന്താരാഷ്ട്ര എണ്ണവില 147 ഡോളർ വരെ എത്തിയിരുന്നു. അതേ സാഹചര്യം വീണ്ടും ഉണ്ടാകും.
മറുനാടന് ഡെസ്ക്