- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ജിസിസി രാജ്യങ്ങളെ പിന്തുടർന്ന് ഇന്ധനവില വർധിപ്പിക്കില്ലെന്ന് ഖത്തർ; സബ്സിഡിയും കുറക്കില്ല
ഈ സാമ്പത്തിക വർഷത്തെ ബജറ്റ് കമ്മി നേരിടാൻ ഖത്തർ ഇന്ധനവില വർധിപ്പിക്കില്ലെന്നും സബ്‌സിഡി കുറക്കില്ലെന്നും സൂചന. നിലവിൽ വെള്ളത്തിനും വൈദ്യുതിക്കുമാണ് രാജ്യത്ത് സബ്‌സിഡി ഏർപ്പെടുത്തിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ധന വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കുന്നതു ഖത്തർ മാത്രമാണ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്ക
ഈ സാമ്പത്തിക വർഷത്തെ ബജറ്റ് കമ്മി നേരിടാൻ ഖത്തർ ഇന്ധനവില വർധിപ്പിക്കില്ലെന്നും സബ്‌സിഡി കുറക്കില്ലെന്നും സൂചന. നിലവിൽ വെള്ളത്തിനും വൈദ്യുതിക്കുമാണ് രാജ്യത്ത് സബ്‌സിഡി ഏർപ്പെടുത്തിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ധന വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കുന്നതു ഖത്തർ മാത്രമാണ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സൗദി അറേബ്യയും യുഎഇയും സബ്‌സിഡികൾ കുറച്ചതിനു പിന്നാലെ ഒമാനും ബഹ്‌റൈനും ഇതേ തീരുമാനം കൈക്കൊണ്ടിരുന്നു. അടുത്ത അഞ്ചു വർഷത്തേക്ക് സബ്‌സിഡികൾ റദ്ദാക്കുവാനുള്ള തീരുമാനമാണ് സൗദി അറേബ്യ കൈക്കൊണ്ടത്.
കൂടാതെ ഗസ്സോലിനും ഡീസലിനും രാജ്യാന്തര വില ഈടാക്കാനുള്ള യുഎഇയുടെ തീരുമാനത്തിന് പിന്നാലെ ബഹ്‌റൈൻ പെട്രോളിന് 50 ശതമാനം വിലയും വർധിപ്പിച്ചു. രാജ്യാന്തര വിപണിയിൽ എണ്ണ, പ്രകൃതിവാതക വില എന്നിവ കുത്തമെ ഇടിഞ്ഞതോടെ സർക്കാറുകൾക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുവാനാണ് സബ്‌സിഡി ഒഴിവാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തുകൊണ്ടുള്ള തീരുമാനം ഖത്തർ ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ കൈക്കൊണ്ടത്.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വില വർധിപ്പിക്കുകയോ, സബ്‌സിഡി കുറയ്ക്കുകയോ ചെയ്യുവാനുള്ള തീരുമാനം ഖത്തർ സ്വീകരിക്കുന്നില്ലെന്നാണ് അറബ് പെട്രോളിയം ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്. പ്രതിസന്ധിയെ നേരിടാൻ ആറുബാങ്കുകളിൽ നിന്നായി 550 കോടി ഡോളർ വായ്പയെടുക്കാനാണ് സർക്കാറിന്റെ ആലോചന. അഞ്ചുവർഷ കാലാവധിയലിൽ വായ്പ ലഭ്യമായതായാണ് സൂചന. ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും ദോഹ മെട്രോയും അതിവേഗ പാതകളുമടക്കം നിരവധി പദ്ധതികളാണ് ഖത്തറിൽ പുരോഗമിക്കുന്നത്.
ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും നിർദ്ദേശാനുസരണമുള്ള ബജറ്റാണ് ഖത്തറിൽ ഇത്തവണ അംഗീകരിച്ചിരിക്കുന്നത്. സർക്കാർ ചെലവിൽ 7.3 ശതമാനം കുറവു വരുത്തിയിട്ടും 4650 കോടി റിയാലിന്റെ ബജറ്റ് കമ്മിയാണ് സർക്കാർ ഈ വർഷം പ്രതീക്ഷിക്കുന്നത്. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നത് ഇന്ധന വില വർധിപ്പിക്കുവാൻ സർക്കാറിനെ പ്രേരിപ്പിച്ചേക്കും.